Siddhaanth Vir Surryavanshi | വ്യായാമശാലയില്‍ വര്‍ക്ഔടിനിടെ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണ് മരിച്ചു
Nov 11, 2022, 17:24 IST
മുംബൈ: (www.kvartha.com) പ്രമുഖ ഹിന്ദി സീരിയല്‍ താരം സിദ്ധാന്ത് വീര്‍ സൂര്യവംശി (46) വ്യായാമശാലയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യായാമശാലയില്‍ വര്‍ക്ഔടിനിടെ താരം കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപോര്‍ടുകള്‍.
ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കുസും, സൂര്യപുത്ര കര്‍ണ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു. എക്താ കപൂറിന്റെ കുസും എന്ന സീരിയലിലൂടെയാണ് സിദ്ധാന്ത് അഭിനയരംഗത്ത് പ്രവേശിക്കുന്നത്.
ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കസൗട്ടി സിന്ദഗീ കേ, ക്യൂം റിഷ്‌തോം മേന്‍ കട്ടി ബട്ടി, മംമ്ത, വാരിസ്, സൂഫിയാന പ്യാര്‍ മേരാ, സൂര്യപുത്ര് കര്‍ണ്, സമീന്‍ സേ ആസ്മാന്‍ തക്, ഭാഗ്യവിദാതാ, കുംകും-ഏക് പ്യാരാ സാ ബന്ദന്‍, ഫിയര്‍ ഫയല്‍സ്: ഡര്‍ കി സച്ഛി തസ് വീരേന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത മോഡല്‍ അലീഷ റൗട്ടാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
Keywords: News,National,India,Mumbai,Actor,Death,Obituary,Entertainment, TV Actor Siddhaanth Vir Surryavanshi Dies At 46, He Collapsed In Gym
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.