യാത്രക്കാരന്‍ ടി.ടി.ഇയെ വെടിവച്ചുകൊന്നു

 


യാത്രക്കാരന്‍ ടി.ടി.ഇയെ വെടിവച്ചുകൊന്നു
ലഖ്‌നൗ: ടിക്കറ്റ് പരിശോധിക്കാനെത്തിയ റെയില്‍വെ ടി.ടി.ഇയെ വാക്കുതര്‍ക്കത്തിനൊടുവില്‍ യാത്രക്കാരന്‍ വെടിവെച്ചുകൊന്നു. ബംഗാളില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ സാഹിബാബാദിലെത്തിയപ്പോഴാണ് ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറായ മൊറാദബാദ് സ്വദേശി കഫയത്തുള്ളയ്ക്ക് വെടിയേറ്റത്.

ടിക്കറ്റ് പരിശോധിക്കുന്നതിനിടെ യുവാക്കുളുടെ സംഘവുമായി വാക്കേറ്റുമുണ്ടാവുകയായിരുന്നു. ടിക്കറ്റില്ലാത്തതിനാല്‍ പിഴ ഈടാക്കുമെന്ന ടി.ടി.ഇ പറഞ്ഞതില്‍ രോഷാകുലനായി യുവാക്കളില്‍ ഒരാള്‍ തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. വയറ്റിലാണ് വെടിയേറ്റത്. ഉടന്‍ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി. പിന്നീട് ട്രെയിന്‍ ഷാദ്ര സ്‌റ്റേഷനിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചനിലയില്‍ കഫയത്തുള്ളയെ ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 10.30 ഓടെ മരിച്ചു. അക്രമികള്‍ രക്ഷപ്പെട്ടു. ഗാസിയാബാദിനും ന്യൂഡല്‍ഹിക്കും മധ്യേ മഹാനന്ദ എക്‌സ്പ്രസ് ട്രെയിനില്‍ വച്ച് വെള്ളിയാഴ്ചയാണ് കഫയത്തുള്ളയ്ക്ക് വെടിയേറ്റത്.

Key Words: TTE, Train, Ticket, Shot dead, Passenger, New Delhi, Zahibabad, Fine, Youth, Stomach, Escaped, Miscreants,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia