ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി

 


ADVERTISEMENT

അക്രമികള്‍ വന്ന കാര്‍ ഏതാനും ദിവസമായി കറങ്ങി

കാസര്‍കോട്: തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ വ്യാപാര പ്രമുഖന്‍ എ.ബി.അബ്ദുല്‍ സലാം ഹാജിയെ (58) കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി തമ്പാന്‍, നീലേശ്വരം സി.ഐ സജീവന്‍, ചന്തേര എസ്.ഐ എം.പി വിനീഷ് എന്നിവര്‍ സ്ഥലത്തെത്തിയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. സി.ഐ സജീവനാണ് അന്വേഷണച്ചുമതല.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ വീട്ടുനുള്ളിലും പിറകിലും പോയി കറങ്ങിയ ശേഷം ഗേറ്റിന് പുറത്തു പോയി നില്‍ക്കുകയായിരുന്നു. അതേ സമയം അക്രമി സംഘം എത്തിയ വെളുത്ത മാരുതി എര്‍ട്ടിക കാര്‍ ഏതാനും ദിവസങ്ങളായി തൃക്കരിപ്പൂരിലും വെള്ളാപ്പിലുമായി കറങ്ങിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു.

ഗൃഹനാഥനെ കൊലപ്പെടുത്തി കവര്‍ച നടത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിഅബ്ദുല്‍ സലാം ഹാജിയെ കുറിച്ചും അദ്ദേഹത്തിന്റെ വീടിനെ കുറിച്ചും നന്നായി അറിയാവുന്നവരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് ബലമായി സംശയിക്കുന്നു. പ്രതികള്‍ മുഖംമൂടി ധരിച്ചത് തങ്ങളെ വീട്ടുകാര്‍ തിരിച്ചറിയുന്നത് കൊണ്ടാണെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അക്രമികളുടെ ലക്ഷ്യം കവര്‍ച തന്നെയാണെന്നും പോലീസ് ഉറപ്പിച്ചു.

ഒരു വര്‍ഷം മുമ്പ് തൃക്കരിപ്പൂര്‍ ഉദിനൂരില്‍ സമാനമായ മറ്റൊരു കവര്‍ച നടത്തിയതും ഇതേ സംഘമാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. പയ്യന്നൂരിലെ കോളജ് പ്രൊഫസറുടെ വീട്ടിലാണ് അന്ന് കവര്‍ച സംഭവം അരങ്ങേറിയത്. ഹിന്ദിയും മലയാളവും സംസാരിക്കുന്നവരാണ് അക്രമികളെന്ന് അബ്ദുല്‍ സലാം ഹാജിയുടെ മകള്‍ വിദ്യാര്‍ത്ഥിനിയായ സഫാനയുടെ മൊഴിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

Related News:   
ഏഴംഗസംഘം കവര്‍ച്ചാ ശ്രമത്തിനിടെ ഗൃഹനാഥനെ കൊന്നു

വ്യാപാര പ്രമുഖന്റെ കൊല: അക്രമികള്‍ താക്കോല്‍ കൈവശപ്പെടുത്തിയത് മകളെ ഉപയോഗിച്ച്

Also Read:
ചെറുവത്തൂര്‍ റെയില്‍പാളത്തില്‍ തലയില്ലാത്ത മൃതദേഹം

Keywords:  Murder, Car, Police, Payyannur, Student, Daughter, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia