വിനോദയാത്ര കഴിഞ്ഞു മടങ്ങവെ മരണം: സിന്ധുവിന്റെ വിയോഗത്തിൽ കണ്ണൂർ മണത്തണ വിതുമ്പി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബസിലുണ്ടായിരുന്ന 49 പേരിൽ 18 പേർക്ക് പരിക്കേറ്റു.
● ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
● മരിച്ച സിന്ധുവിന്റെ ഭൗതിക ശരീരം തിങ്കളാഴ്ച വൈകിട്ട് നാട്ടിലെത്തിക്കും.
● പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹം കൊണ്ടുവരിക.
കണ്ണൂർ: (KVARTHA) വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ വീട്ടമ്മയുടെ അപകട മരണത്തിൽ കണ്ണൂരിലെ മലയോര ഗ്രാമമായ മണത്തണ നടുങ്ങി. കോട്ടയം കുറവിലങ്ങാട്ട് വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച മണത്തണ കരിയാടൻ ഹൗസിൽ സിന്ധു പ്രബീഷിന്റെ (45) വിയോഗമാണ് നാടിന് ദുഃഖമായി മാറിയത്. തിങ്കളാഴ്ച പുലർച്ചെ ദുരന്തവാർത്ത കേട്ടാണ് മണത്തണ ഗ്രാമത്തിലെ ജനങ്ങൾ ഉണർന്നത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കോട്ടയം കുറവിലങ്ങാട് ചീങ്കല്ലയിൽ പള്ളിക്ക് സമീപം അപകടം ഉണ്ടായത്. ഈ സമയം ബസിലുണ്ടായിരുന്ന യാത്രക്കാർ നല്ല ഉറക്കത്തിലായിരുന്നു. തിരുവനന്തപുരത്തുനിന്ന് ഇരിട്ടിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
കൊടും മഴയിൽ സഞ്ചരിക്കവെ വളവിൽ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവർ ഇരിട്ടി സ്വദേശികളാണ്. ചീങ്കല്ലയിൽ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
49 പേർ ബസിലുണ്ടായിരുന്നു. ഇതിൽ 18 ഓളം പേർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ദുരന്തവാർത്തയറിഞ്ഞ് മണത്തണയിൽ നിന്നും ഇരിട്ടി ഭാഗങ്ങളിൽ നിന്നും നിരവധി പേർ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
സിന്ധുവിന്റെ ഭൗതിക ശരീരം തിങ്കളാഴ്ച വൈകിട്ട് മണത്തണയിലെത്തിക്കും. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച വൈകുന്നേരം നാട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പരേതനായ സുധാകരൻ നമ്പ്യാർ - ദേവിയമ്മ ദമ്പതികളുടെ മകളാണ് സിന്ധു. ഭർത്താവ്: പ്രബീഷ്. മക്കൾ: സിദ്ധാർത്ഥ് (ഗൾഫ്), അഥർവ്വ് (വിദ്യാർത്ഥി, മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: സുരേഷ് കുമാർ (ഓട്ടോറിക്ഷ ഡ്രൈവർ), രാജീവൻ.
ഈ ദുഃഖകരമായ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.
Article Summary: One dead and 18 injured after a tourist bus from Iritty, Kannur, overturned in Kuravilangad, Kottayam.
#KottayamBusAccident #Kannur #Manathana #BusAccident #Sindhu #TouristBus
