Megha Thakur | കനേഡിയന്‍ ടിക് ടോക് താരം മേഘ താകൂര്‍ അന്തരിച്ചു; അപ്രതീക്ഷിത മരണം 21-ാം വയസില്‍; ആരാധകരെ അറിയിച്ചത് മാതാപിതാക്കള്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കനേഡിയന്‍ ടിക് ടോക് താരം മേഘ താകൂര്‍ അന്തരിച്ചു. രക്ഷിതാക്കളാണ് 21 കാരിയുടെ അപ്രതീക്ഷിത മരണ വാര്‍ത്ത പുറത്തു വിട്ടത്. കാനഡയില്‍ വെച്ചായിരുന്നു അന്ത്യം. മേഘയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്നുള്ള പോസ്റ്റിലൂടെയാണ് രക്ഷിതാക്കള്‍ മരണ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

'അഗാധമായ ദുഃഖത്തോടെയാണ് ഞങ്ങള്‍ വാര്‍ത്ത പുറത്തുവിടുന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായ, ദയയുള്ള, ഞങ്ങളെ നന്നായി നോക്കുന്ന മകള്‍ മേഘ താകൂര്‍, പെട്ടെന്ന് അപ്രതീക്ഷിതമായി നവംബര്‍ 24ന് പുലര്‍ചെ മരണപ്പെട്ടു.' എന്നാണ് രക്ഷിതാക്കള്‍ മേഘയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്.
Aster_MIMS

Megha Thakur | കനേഡിയന്‍ ടിക് ടോക് താരം മേഘ താകൂര്‍ അന്തരിച്ചു; അപ്രതീക്ഷിത മരണം 21-ാം വയസില്‍; ആരാധകരെ അറിയിച്ചത് മാതാപിതാക്കള്‍

മേഘ ആത്മവിശ്വാസമുള്ള സ്വയം പര്യാപ്തയായ പെണ്‍കുട്ടിയായിരുന്നുവെന്നും അവളുടെ അഭാവം ഞങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നും അവള്‍ ആരാധകരെ സ്‌നേഹിച്ചിരുന്നുവെന്നും മരണ വിവരം നിങ്ങളെ അറിയിക്കണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നുവെന്നും, ഈ സമയം, മേഘക്ക് നിങ്ങളുടെ പ്രാര്‍ഥന വേണമെന്നും മാതാപിതാക്കള്‍ കുറിച്ചു.

9,30,000 ഓളം ഫോളോവേഴ്‌സാണ് മേഘക്ക് ടിക് ടോകിലുണ്ടായിരുന്നത്. നിരവധി നൃത്ത വീഡിയോകള്‍ നിരന്തരം പങ്കുവെച്ചിരുന്നു.

Keywords: TikTok star Megha Thakur passes away at 21 in Canada, New Delhi, News, Dead, Obituary, Social Media, Parents, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia