Arumughan Venkitangu | കലാഭവന്‍ മണിയുടെ ജനപ്രിയ നാടന്‍പാട്ടുകളുടെ രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു
Oct 3, 2023, 10:41 IST
തൃശ്ശൂര്‍: (KVARTHA) നാടന്‍പാട്ട് കലാകാരന്‍ അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. 350 ഓളം നാടന്‍ പാട്ടുകളുടെ രചയിതാവാണ്. ഏനാമാവില്‍ ചൊവ്വാഴ്ച (03.10.2023) വൈകിട്ട് മൂന്ന് മണിക്ക് സംസ്‌കാരം നടക്കും. ഭാര്യ: അമ്മിണി. മക്കള്‍: സിനി, സിജു, ഷൈനി, ഷൈന്‍, ഷിനോയ്, കണ്ണന്‍ പാലാഴി. മരുമക്കള്‍: വിജയന്‍, ഷിമ, ഷാജി.
നടുവത്ത് ശങ്കരന്‍- കാളി ദമ്പതികളുടെ മകനായി തൃശൂര്‍ വെങ്കിടങ്ങ് ആയിരുന്നു അറുമുഖന്‍ ജനിച്ചത്. നാട്ടുകാരനായ സലിം സത്താര്‍ അറുമുഖന്റെ ഗാനങ്ങള്‍ അന്തരിച്ച ഗായകന്‍ മനോജ് കൃഷ്ണനെക്കൊണ്ടു പാടിച്ച് 'കല്ലേം മാലേം പിന്നെ ലോലാക്കും' എന്ന കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയില്‍പെട്ട കലാഭവന്‍ മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കലാഭവന്‍ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹം രചിച്ച പാട്ടുകളായിരുന്നു. കലാഭവന്‍ മണിക്ക് വേണ്ടി മാത്രം ഇരുന്നൂറോളം പാട്ടുകള്‍ എഴുതി. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍, പകലു മുഴുവന്‍ പണിയെടുത്ത്, വരിക്കചക്കേടെ തുടങ്ങിയവയെല്ലാം അറുമുഖന്റെ പ്രശസ്തമായ പാട്ടുകളാണ്.
സിനിമയ്ക്ക് വേണ്ടിയും അറുമുഖന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1998 ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ 'കൊടുങ്ങല്ലൂരമ്പലത്തില്‍', മീശമാധവനിലെ ' എലവത്തൂര്‍ കായലിന്റെ' എന്നീ ഗാനങ്ങള്‍ രചിച്ചത് അറുമുഖനായിരുന്നു. ഉടയോന്‍, ദ ഗാര്‍ഡ്, സാവിത്രിയുടെ അരിഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകന്‍ എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും വരികളെഴുതി. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.