കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ ദമ്പതികളടക്കം മൂന്നു മരണം

 


ADVERTISEMENT

തലശേരി: (www.kvartha.com 30.01.2018) കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ ദമ്പതികളടക്കം മൂന്നു പേര്‍ മരിച്ചു. തലശേരി സ്വദേശികളായ ഡോ.രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം എന്നിവരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബംഗളൂരു ആര്‍.ടി നഗറില്‍ സ്ഥിരതാമസമായിരുന്നു ഡോക്ടര്‍ ദമ്പതികള്‍.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ, കൃഷ്ണഗിരിയ്ക്ക് സമീപം സുലിബരെ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അപകടം. പാലക്കാടുനിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു കാറിലെ സംഘം. ഇതിനിടെ അമിതവേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചു കയറുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ മൂവരും മരിച്ചു.

  കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ ദമ്പതികളടക്കം മൂന്നു മരണം

ആര്‍.ടി നഗറില്‍ വര്‍ഷങ്ങളായി ഗൈനക്കോളജി ക്ലിനിക്ക് നടത്തി വരികയായിരുന്നു ദമ്പതികള്‍. മൃതദേഹങ്ങള്‍ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Three including Malayalee couple die in accident near Karnataka-TN border, Thalassery, News, Accidental Death, Obituary, Dead Body, Doctor, Bangalore, palakkad, Malayalees, Police Station, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia