സിദ്ദാപ്പൂരില്‍ ബസ് നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

 


മംഗലാപുരം: ഉത്തര കര്‍ണാടക ജില്ലയിലെ സിദ്ദാപ്പൂര്‍ ജോഗിമെട്ടില്‍ കര്‍ണാടക കെ.എസ്.ആര്‍.ടി.സി. ബസ് റോഡരികിലെ വയലിലേക്ക് മറിഞ്ഞ് മൂന്ന് യാത്രക്കാര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

ബാംഗ്ലൂരില്‍ നിന്ന് കുംട്ടയിലേക്ക് പോവുകയായിരുന്ന രാജഹംസ ബസാണ് 33 അടി താഴ്ചയുള്ള വയലിലേക്ക് മറിഞ്ഞത്. നിയന്ത്രണംവിട്ടതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. കുംട്ടയിലെ കിരണ്‍ തിമ്മഗൗഡ (33), ഹൊന്നാവറിലെ മാസ്തമ്മ ബൈറേഗോസ് (60), ഹൊന്നാവര്‍ മാസ്തിക്കട്ടയിലെ നിലേഷ് ഗോപാല്‍ (26) എന്നിവരാണ് മരിച്ചത്.

ദീപാവലി ആഘോഷ തിരക്ക്പ്രമാണിച്ച് റൂട്ടില്‍ പ്രത്യേകമായി ഏര്‍പെടുത്തിയതായിരുന്നു ബസ്. ഡ്രൈവറും പുതിയ ആളാണ്. റോഡിലെ വളവും തിരിവുമൊന്നും ഇദ്ദേഹത്തിന് പരിചയമുണ്ടായിരുന്നില്ല. ഇതും അപകടത്തിന് കാരണമായി കരുതുന്നു. 44 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കാര്‍ഗല്‍, സാഗര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിദ്ദാപ്പൂര്‍ പോലീസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
സിദ്ദാപ്പൂരില്‍ ബസ് നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു; 15 പേര്‍ക്ക് പരിക്ക്

SMMARY: Three persons were killed and over 15 injured when a KSRTC bus rolled off the road and plunged about 33 feet into a farmland after the driver lost control of the vehicle.The Rajahamsa bus was plying from Bangalore to Kumta. The incident occurred on Friday November 1 as the bus entered Uttar Kannada district at Siddapur Jogimatt.
Keywords:  Mangalore, Bus, Obituary, Injured, National, KSRTC Bus, Accident, Hospital, Driver, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia