തൊടുപുഴ സ്വദേശി സൗദിയില്‍ മരിച്ചു

 


ADVERTISEMENT

ജിദ: (www.kvartha.com 03/02/2015) സൗദിയിലെ ജുബൈലില്‍ അല്‍സുവൈദി കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വന്ന തൊടുപുഴ കുമ്മംകല്ല് തേക്കുംകാട്ടില്‍ ഷാഹുല്‍ (46) ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ഏറെ സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഷാഹുല്‍.

തൊടുപുഴ സ്വദേശി സൗദിയില്‍ മരിച്ചുഒരു വര്‍ഷം മുമ്പ് നാട്ടില്‍ വന്ന് മകളുടെ വിവാഹം നടത്തിയശേഷം വീണ്ടും സൗദിയിലേക്കു പോയ ഷാഹുല്‍ അടുത്തിടെ നാട്ടിലേക്കു വരാനിരിക്കവെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അവിടുത്തെ സഹപ്രവര്‍ത്തകരായ കണ്ടത്തിന്‍കരയില്‍ കെ.പി. ഇസ്മായിലും വെള്ളൂപ്പറമ്പില്‍ അനസും കെ.എം.സി.സി നേതൃത്വവും.

ഭാര്യ :പാത്തുമ്മ. മക്കള്‍: സുല്‍ഫിയ, ബാദുഷ. മരുമകന്‍: ഹുസ്‌നി മുബാറക്ക് (പറവൂര്‍ മാഞ്ഞാലി).

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Thodupuzha, Saudi Arabia, Obituary, Gulf, Shahul, Death, Malayali.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia