T R Raja Varma | പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ തിരുവോണം നാള്‍ രാജ രാജ വര്‍മ്മ അന്തരിച്ചു
Jun 28, 2022, 17:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) പന്തളം കൊട്ടാരം വലിയ തമ്പുരാന്‍ കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തില്‍ തിരുവോണം തിരുനാള്‍ അഡ്വ. രാജരാജ വര്‍മ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട്ടായിരുന്നു താമസം. സംസ്‌കാരം ബുധനാഴ്ച രണ്ടു മണിക്ക് പാമ്പാടി തിരുവില്വാമല ഐവര്‍മഠത്തില്‍ നടക്കും.

ജൂണ്‍ 22ന് അന്തരിച്ച മുന്‍ വലിയ തമ്പുരാന്റെ സഹോദരനായിരുന്നു. കുമ്മനം കരുവേലില്‍ ഇല്ലത്ത് ദേവദത്തന്‍ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തില്‍ പൂയം തിരുനാള്‍ മംഗല തമ്പുരാട്ടിയുടെയും മകനായി 1924 നവംബര്‍ നാലാം തീയതിയാണ് ജനനം.
ഭാര്യ സിആര്‍ കാവാലം ചാലയില്‍ കുടുംബാംഗം ഗൗരി വര്‍മ. മക്കള്‍: രവീന്ദ്രനാഥ് രാജവര്‍മ, രാജലക്ഷ്മി നന്ദ ഗോപാല്‍, സുരേന്ദ്രനാഥ് രാജവര്‍മ, അംബിക രവീന്ദ്രന്‍. മരുമക്കള്‍: ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാല്‍, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രന്‍ രാമചന്ദ്രന്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.