Obituary| തെയ്യം ശില്‍പ കലാകാരന്‍ ആര്‍ടിസ്റ്റ് ശശി അന്തരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ആയിരക്കണക്കിന് തെയ്യ ശില്പങ്ങളുടെയും ക്ഷേത്ര ചിത്രങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്‍ ആര്‍ടിസ്റ്റ് ശശി അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Obituary| തെയ്യം ശില്‍പ കലാകാരന്‍ ആര്‍ടിസ്റ്റ് ശശി അന്തരിച്ചു

കര്‍ണാടകയിലും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുമായി നൂറിലധികം ക്ഷേത്രശില്പങ്ങള്‍ ഇദ്ദേഹത്തിന്റെ കലാ വൈഭവത്തിന്റെ പ്രതീകമായിട്ടുണ്ട്. വിദേശ സര്‍വകലാശാലകളിലും മ്യൂസിയങ്ങളിലും പഠന മാതൃകകളായും ഗവേഷണ സ്രോതസ്സുകളായും ശശിയുടെ തെയ്യം കലാസൃഷ്ടികള്‍ ഉപയോഗിക്കുന്നുണ്ട്. ഡിസ്‌കവറി ചാനല്‍ പ്രോഗ്രാമുകളിലൂടെ ശശിയുടെ കലാവൈഭവത്തിന്റെ ഖ്യാതി ലോകമെങ്ങും അറിയപ്പെട്ടിട്ടുണ്ട്.

പരേതനായ ഗോവിന്ദന്‍ - പത്മജാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മോഹനന്‍, കോമളവല്ലി, പ്രസന്നകുമാരി, ഉണ്ണികൃഷ്ണന്‍.

Keywords:  Theyyam Artist Shashi passed away, Kannur, News, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia