ADVERTISEMENT
കോഴിക്കോട്: (www.kvartha.com 19.05.2016) കരള്രോഗത്തേത്തുടര്ന്നു സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന നാടകസിനിമാ നടന് മുരുകേഷ് കാക്കൂര്‍ (47) അന്തരിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരമുള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്.
സൈഗാള്‍ പാടുകയാണ് എന്ന സിനിമയിലാണ് ഒടുവില്‍ അഭിനയിച്ചത്. കെ ടി മുഹമ്മദിന്റെ സമിതിയില്‍ ഇത് ഭൂമിയാണ്, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ഇവിടെ തീര്‍ഥാടനം, മാണിക്യക്കല്ല്, അമൃതംഗമയ തുടങ്ങിയ നാടകങ്ങളിലും വേഷമിട്ടു. കായംകുളം കൊച്ചുണ്ണി, ദേവരാഗം, വൃന്ദാവനം തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്തു.
അഭിനേത്രിയായ കലാമണ്ഡലം സന്ധ്യയാണു ഭാര്യ. 2012ല്‍ മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം മുരുകേഷിനും നടിക്കുള്ളതു സന്ധ്യക്കുമായിരുന്നു. കുറിയേടത്ത് താത്രി എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. കാക്കൂര്‍ പി സി പാലത്തെ മണ്ണാറയ്ക്കല്‍ മാധവന് വൈദ്യരുടെയും സൗമിനിയുടെയും മകനാണ്.

Keywords: Kozhikode, Kerala, Obituary, Dead, Actor, Malayalam, Cinema, Entertainment, Murukesh Kakkoor, Drama.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.