ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നിരവധി അമച്വർ നാടകങ്ങളുടെ സംവിധായകനായി ശ്രദ്ധേയനായി.
● സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് പൂവത്തുംചാലിൽ നടക്കും.
● അദ്ദേഹത്തിന്റെ വിയോഗം സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണ്.
കണ്ണൂർ: (KVARTHA) ജില്ലയിലെ സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിൽ നിറഞ്ഞുനിന്ന ഡോ കെ കുഞ്ഞിക്കണ്ണൻ (81) നിര്യാതനായി. കണ്ണൂർ എ കെ ജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം.
കുട്ടികളുടെ സഞ്ചരിക്കുന്ന തിയേറ്റർ ഗ്രൂപ്പായ വേനൽത്തുമ്പിയുടെ ആദ്യകാല പരിശീലകനായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലയിലെ പ്രധാന കലാ സാംസ്കാരിക സ്ഥാപനങ്ങൾ വഴി നിരവധി അമച്വർ നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നാടക രംഗത്തെന്ന പോലെ ഹോമിയോ ചികിത്സാ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 45 വർഷക്കാലം അദ്ദേഹം ഹോമിയോ ചികിത്സാ മേഖലയിൽ സേവനമനുഷ്ഠിച്ചു.
ഭാര്യ: കെ പി കാർത്ത്യായനി. മക്കൾ: ഷീജ കെ പി (സി എച്ച് കമ്മാരൻ സ്മാരക യു പി സ്കൂൾ, മോറാഴ), ഷീമ കെ പി. മരുമക്കൾ: മനോജ് എം (മുണ്ടയാട്), കെ വി ജനാർദ്ദനൻ (സി പി എം കുറ്റിപ്രത്ത് ബ്രാഞ്ച്). സഹോദരങ്ങൾ: പരേതരായ മാതി കീരിയാട്, പാറു (ചേലരി), കല്യാണി (കയരളം), കുഞ്ഞമ്പു, നാരായണി (കോൾതുരുത്തി).
പൊതുദർശനം ചൊവ്വാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെ കുറ്റിപ്രത്ത് വായനശാലയിൽ നടക്കും. സംസ്കാരം വൈകുന്നേരം മൂന്ന് മണിക്ക് പൂവത്തുംചാലിൽ.
ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Theater artist and Homeopathic doctor K Kunjikkannan passes away at 81 in Kannur.
#KannurNews #Kunjikkannan #TheaterArtist #Homeopathy #KeralaCulture #Obituary
