

● രാത്രി 10.15-നാണ് സംഭവം നടന്നത്.
● മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ടുനൽകി.
● അപകടത്തിൽ ബൈക്ക് യാത്രികനെതിരെ കേസെടുത്തു.
● തലശ്ശേരി ടൗൺ മണ്ഡലം സെക്രട്ടറിയായിരുന്നു വികാസ്.
തലശ്ശേരി: (KVARTHA) നഗരത്തിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കോൺഗ്രസ് നേതാവ് മരിച്ചു. കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം ആലക്കാടൻ ഹൗസിൽ എ.പി. വികാസ് (56) ആണ് മരിച്ചത്.
കോണോർവയൽ സ്റ്റേഡിയത്തിന് സമീപം ചൊവ്വാഴ്ച രാത്രി 10.15-നാണ് അപകടം നടന്നത്. കോൺഗ്രസ് തലശ്ശേരി ടൗൺ മണ്ഡലം സെക്രട്ടറിയാണ് വികാസ്. പരേതരായ ആലക്കാടൻ രാഘവന്റെയും കൗസല്യയുടെയും മകനാണ്.
ഭാര്യ: പ്രസീത (നേഴ്സ്, ജോസ്ഗിരി ഹോസ്പിറ്റൽ). മക്കൾ: ശ്വേന്തക്, ശ്രീരംഗ്. സഹോദരങ്ങൾ: ദിനേശ് കുമാർ, പ്രഭാവതി, വിപിൻ, പരേതരായ ജലജ, പ്രേമജ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ ബൈക്ക് യാത്രികനെതിരെ തലശ്ശേരി ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
റോഡപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Congress leader A P Vikas died in a bike-scooter collision in Thalassery.
#Thalassery #RoadAccident #KeralaNews #Congress #APVikas #TragicNews
