Accident | ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ തെറിച്ചുവീണ യുവാവ് കാർ കയറി മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പൊന്ന്യം കുണ്ടുചിറയിലെ മുസമ്മിലാണ് മരണപ്പെട്ടത്
● തലശ്ശേരി പള്ളിത്താഴെയായിരുന്നു അപകടം.
● എതിർ ദിശയിൽ വന്ന കാർ ദേഹത്ത് കൂടി കയറിയിറങ്ങി.
കണ്ണൂർ: (KVARTHA) തലശേരിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവ് കാർ കയറി അതിദാരുണമായി മരിച്ചു. പൊന്ന്യം കുണ്ടുചിറയിൽ ബുഷറാസിൽ മുസമ്മിലാണ് (30) മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി തലശേരി പള്ളിത്താഴയിൽ വെച്ചാണ് അപകടമുണ്ടായത്.
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണ മുസമ്മിലിന്റെ ദേഹത്ത് കൂടി എതിർ ദിശയിൽ വന്ന കാർ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുസമ്മിലിനെ ഉടൻ തന്നെ തലശ്ശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അലി - ബുഷ്റ ദമ്പതികളുടെ മകനാണ് മുസമ്മിൽ. ഭാര്യ: ഫസീല (മലപ്പുറം, കൊണ്ടോട്ടി). മകൻ: ഐദിൻ ആദം. സഹോദരങ്ങൾ: ഫാത്തിമത്തുൽ നൂറ, ഫാത്തിമത്തുൽ ഉസ്ന.
#ThalasseryAccident #RoadAccident #KeralaNews #BikeAccident #Tragedy #Accident
