മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
തലശേരി: (KVARTHA) നഗരത്തിനടുത്തെ എരഞ്ഞോളിപ്പാലം ബോട്ട് ജെട്ടിക്ക് സമീപത്ത് നിന്ന് പുഴയിൽ കാണാതായ പെൺകുട്ടി മരിച്ചു. കോടിയേരി ഉക്കണ്ടൻ പീടികയിലെ പുത്തലത്ത് ഹൗസിൽ ശ്രേയ (18) യാണ് മരിച്ചത്. പെൺകുട്ടി പുഴയിൽ ചാടുകയായിരുന്നുവെന്നാണ് പറയുന്നത്.
ശനിയാഴ്ച രാവിലെ നാട്ടുകാരും പൊലീസും ചേർന്ന് പെൺകുട്ടിയെ പുഴയിൽ നിന്ന് കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവം പ്രദേശത്തെ മുഴുവൻ നടുക്കത്തിലാഴ്ത്തി. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ വിളിക്കുക. ദിശ ഹെൽപ് ലൈൻ ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)