Accident | 'ബൈക്ക് ഓടിക്കുന്നതിനിടെ സ്ഥലം ഗൂഗിൾ മാപ്പിൽ തിരഞ്ഞു'; അപകടത്തിൽ പെട്ട് ടെക്കിക്ക് ദാരുണാന്ത്യം
May 15, 2023, 13:14 IST
ഹൈദരാബാദ്: (www.kvartha.com) ഇവഴി തെറ്റിയതിനെ തുടർന്ന് ഗൂഗിൾ മാപ്പിൽ തങ്ങളുടെ ലക്ഷ്യസ്ഥാനം തിരയാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെട്ട് സോഫ്‌റ്റ്‌വെയർ എൻജിനീയർ മരണപ്പെടുകയും രണ്ട് സുഹൃത്തുക്കൾക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലാ സ്വദേശിയും പോച്ചാറത്തെ പ്രമുഖ ഐടി സ്ഥാപനമായ എംഎച്ച്എൻവിഎസിൽ ജീവനക്കാരനുമായ ചരൺ (22) ആണ് മരിച്ചത്.
'സുഹൃത്തുക്കളോടൊപ്പം ഹൈദരാബാദിനടുത്ത് താമസിച്ചു വരികയായിരുന്നു ചരൺ. വാരാന്ത്യത്തിൽ ഒമ്പത് സുഹൃത്തുക്കൾ മൂന്ന് മോട്ടോർ ബൈക്കുകളിലായി നഗരത്തിലേക്ക് വന്നിരുന്നു. പുതിയ സെക്രട്ടേറിയറ്റും അടുത്തിടെ സ്ഥാപിച്ച അംബേദ്കറുടെ പ്രതിമയും കാണാനാണ് മൂവരും എത്തിയത്. പിന്നീട് ഇവർ തൂക്കുപാലത്തിലേക്ക് പോകാൻ തീരുമാനിച്ചു. നഗരം പരിചയമില്ലാത്തതിനാൽ അവർ ലക്ഷ്യസ്ഥാനത്ത് എത്താൻ ഫോണിൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ചിരുന്നു.
ചരൺ മെഹ്ദിപട്ടണം ലക്ഷ്യമാക്കി, പിവിഎൻആർ എക്‌സ്പ്രസ് വേയിൽ ഇരുചക്രവാഹനങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാതെ അതിലൂടെ പോയി. എക്‌സ്‌പ്രസ്‌വേയിൽ രണ്ടോ മൂന്നോ കിലോമീറ്റർ പിന്നിട്ടപ്പോഴാണ് തങ്ങൾ തെറ്റായ ദിശയിലാണെന്ന് മൂവരും തിരിച്ചറിഞ്ഞത്. തുടർന്ന്, ഗൂഗിൾ മാപ്പ് നോക്കി പില്ലർ നമ്പർ 82 ലെ റാംപിലൂടെ ഇറങ്ങാൻ ചരൺ ബൈക്ക് തിരിച്ചു. എന്നാൽ ഒരു കാർ ബൈക്കിൽ വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചരണിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളുടെ മറ്റ് രണ്ട് സുഹൃത്തുക്കൾക്ക് നിസാര പരിക്കേറ്റു. ശ്രദ്ധ ഗൂഗിൾ മാപ്പിലായതിനാലാണ് അപകടം സംഭവിച്ചതെന്നാണ് നിഗമനം', പൊലീസ് പറഞ്ഞു.
Keywords: News, National, Hyderabad, Accident, Bike, Google Map, Techie dies in accident in Hyderabad while searching Google Map, riding bike.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.