ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

 


പന്തളം: (www.kvartha.com 09.05.2019) ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. പന്തളം ജംഗ്ക്ഷന് സമീപം വ്യാഴാഴ്ച രാവിലെ 9.30മണിയോടെയാണ് അപകടം. പൂഴിക്കാട് ഗവ. യു പി സ്‌കൂളിലെ അധ്യാപികയായ കുരമ്പാല വള്ളപ്പുരയില്‍ ദിലീപിന്റെ ഭാര്യ ശ്രീദേവി (35) ആണ് മരിച്ചത്. സ്‌കൂള്‍ ടീച്ചേഴ്സിന്റെ ട്രെയിനിങ്ങിന് വേണ്ടി അച്ഛനൊപ്പം രാവിലെ തോന്നല്ലൂര്‍ യുപി സ്‌കൂളിലേക്ക് പോകും വഴി ഷൈന്‍സ് ഹോട്ടലിനു മുന്നിലാണ് അപകടം നടന്നത്.

ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

പുറകേ വന്ന ഗ്യാസ് വണ്ടി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും അത് ഓടിച്ചിരുന്ന പിതാവ് ശങ്കരപ്പിള്ളയും ഇടത് വശത്തേക്കും ശ്രീദേവി വലതു വശത്തേക്കും വീഴുകയായിരുന്നു. റോഡിലേക്ക് വീണ ശ്രീദേവിയുടെ തലയില്‍ കൂടി വണ്ടി കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Teacher dies after scooter accident, Teacher, News, Local-News, Teacher, Dead, Obituary, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia