ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കനത്തകാറ്റില്‍ നാറാത്ത് കല്ലൂരിക്കടവ്തെങ്ങ് പൊട്ടി ദേഹത്ത് വീണ് തമിഴ്നാട് സ്വദേശിനി ദാരുണമായി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയുണ്ടായ ശക്തമായ കാറ്റില്‍ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണാണ് അപകടമുണ്ടായത്. മുത്തുമണിയുടെ ഭാര്യ തമിഴ്നാട് സ്വദേശിനിയായ ഈശ്വരിയാ (18) ണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഈശ്വരിയെ കമ്പിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാറാത്ത് പഞ്ചായത് പ്രസിഡന്റ് കെ രമേശന്, പതിനേഴാം വാര്‍ഡ് അംഗം സൈഫുദ്ദീന് നാറാത്ത് എന്നിവര്‍ ആശുപത്രിയിലെത്തി. പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്ത്തിയാക്കയതിനു ശേഷം മൃതദേഹം ശനിയാഴ്ച തമിഴ്നാട്ടിലേക്ക് കൊണ്ടു പോകും.
Keywords: Latest-News, Kerala, Kannur, Top-Headlines, Tamil, Woman, Died, Obituary, Dead, Fell Down and Dead, Accidental Death, Accident, Tamil woman died after coconut fell on her body.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

