Tragic Death | വ്യായാമശാലയില്‍ വര്‍കൗടിന് ശേഷം സ്റ്റീം ബാത് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് ബോഡി ബില്‍ഡര്‍ക്ക് ദാരുണാന്ത്യം
Oct 10, 2023, 14:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (KVARTHA) വ്യായാമശാലയില്‍ വര്‍കൗടിന് ശേഷം സ്റ്റീം ബാത് ചെയ്യുന്നതിനിടെ ബോഡി ബില്‍ഡര്‍ കുഴഞ്ഞുവീണ് മരിച്ചു. 2022ല്‍ മിസ്റ്റര്‍ തമിഴ്‌നാട് പട്ടത്തിന് അര്‍ഹനായ വ്യായാമശാലയിലെ പരിശീലകന്‍ യോഗേഷ് (41) ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ അമ്പട്ടൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഒന്‍പത് തവണ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപില്‍ അദ്ദേഹം കിരീടം നേടിയിട്ടുണ്ട്.
കൊരട്ടൂരിലെ ഒരു വ്യായാമശാലയില്‍ പരിശീലകനായിരുന്ന അദ്ദേഹം മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പ് വരെ വ്യായാമശാലയില്‍ സജീവമായിരുന്നു. രാവിലെ വ്യായാമശാലയില്‍ വര്‍കൗട് ചെയ്യാനെത്തിയ ഏതാനും പേര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ഒപ്പം അദ്ദേഹവും വര്‍കൗട് ചെയ്തു. തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരത്തെ വ്യായമത്തിന് ശേഷം താന്‍ ക്ഷീണിതനാണെന്നും സ്റ്റീം ബാത് കഴിഞ്ഞ് വരാമെന്നും പറഞ്ഞ ശേഷമാണ് ഫ്‌ലാറില്‍ നിന്ന് യോഗേഷ് ഇറങ്ങിയതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
എന്നാല്‍ അര മണിക്കൂറിന് ശേഷവും മടങ്ങി വരാതായപ്പോള്‍ സുഹൃത്തുക്കള്‍ക്ക് സംശയം തോന്നി. കുളിമുറി പരിശോധിച്ചപ്പോള്‍ അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. വിളിച്ച് നോക്കിയിട്ടും പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറി. അപ്പോഴാണ് നിലത്ത് ബോധരഹിതനായി യോഗേഷ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ഇവര്‍ പറഞ്ഞു.
ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഹൃദയാഘാതമാവാം മരണ കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. 2022ല്‍ മിസ്റ്റര്‍ തമിഴ്‌നാട് കിരീടം ലഭിച്ച ശേഷം കഠിന വ്യായാമങ്ങളില്‍ നിന്ന് ഇടവേളയെടുത്ത യോഗേഷ് അടുത്ത മാസം നടക്കാനിരിക്കുന്ന ഒരു മത്സരത്തിന് വേണ്ടി വീണ്ടും പരിശീലനം തുടങ്ങിയതായിരുന്നു.
കഠിനമായി വര്‍കൗട് ചെയ്യുന്നവര്‍ അത് കഴിഞ്ഞ ഉടനെ സ്റ്റീം ബാത്ത് ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഠിനമായ നിര്‍ജലീകരണത്തിന് അത് വഴിവെക്കുമെന്നതാണ് കാരണം. അതേസമയം യോഗേഷിന്റെ മരണ കാരണം കൃത്യമായി മനസിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ നേരത്തെയുള്ള ആരോഗ്യ വിവരങ്ങള്‍ കൂടി അറിയേണ്ടതുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.