പ്രമുഖ വ്യാപാരിയും കാർത്തിക ഹോട്ടൽ ഉടമയുമായ ടി കുഞ്ഞിരാമൻ നിര്യാതനായി


● റാംടെക്സ് ടൈലേഴ്സ് ഉടമ കൂടിയാണ്.
● പടന്നോട്ടെ സ്വവസതിയിൽ പൊതുദർശനം നടത്തും.
● പയ്യാമ്പലത്ത് വെച്ച് സംസ്കാരം നടക്കും.
കാഞ്ഞിരോട്: (KVARTHA) കണ്ണൂരിലെ പ്രമുഖ വ്യാപാരിയും കാർത്തിക ഹോട്ടൽ ഉടമയുമായ മുണ്ടേരി പടന്നോട്ട് മെട്ടയിലെ ജയന നിവാസിൽ ടി കുഞ്ഞിരാമൻ (85) നിര്യാതനായി. റാംടെക്സ് ടൈലേഴ്സ്, താവക്കരയിലെ ദംറോ ഫർണിച്ചർ ഡിസ്ട്രിബ്യൂട്ടർ എന്നീ വ്യാപാര സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്. പയ്യന്നൂർ കൊറ്റിയിലെ പരേതരായ കുഞ്ഞിരാമൻ്റെയും ചെമ്പരത്തിയുടെയും മകനാണ്.

ഭാര്യ: കെ സത്യവതി. മക്കൾ: ടി സനൂജ് (ബിസിനസ്, ദുബായ്), ടി സഞ്ചീർ (ഇന്നർവ്യൂ ഫർണിച്ചർ, ദംറോ ഫർണിച്ചർ, സ്ലീപ്വെൽ ഡിസ്ട്രിബ്യൂട്ടർ), ടി സോജു (ഹോട്ടൽ കാർത്തിക). മരുമക്കൾ: സ്വപ്ന സനൂജ് (ഇരിണാവ്), റിമ്യസഞ്ചീർ (താവക്കര), സുബിന സോജു (മട്ടന്നൂർ).
തിങ്കളാഴ്ച വൈകുന്നേരം നാല് മണി മുതൽ പടന്നോട്ടെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kannur-based businessman T. Kunhiraman passes away.
#Obituary #Kannur #Businessman #KarthikaHotel #Kerala #RIP