സിറിയയില്‍ വീണ്ടും കൂട്ടക്കൊല: 50 മരണം

 


സിറിയയില്‍ വീണ്ടും കൂട്ടക്കൊല: 50 മരണം
ബെയ്‌റൂട്ട്: സിറിയയില്‍ വീണ്ടും ബശാര്‍ ഭരണകൂടത്തിന്റെ കൂട്ടക്കൊല: സൈന്യം നടത്തിയ ആക്രമണത്തില്‍ 50ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ഹോംസിലും ഹൗളയിലെ ചില പ്രദേശങ്ങളിലുമാണ്‌ സൈന്യം ആക്രമണം നടത്തിയത്. മരിച്ചവരില്‍ 13 കുട്ടികളും ഉള്‍പ്പെടും. 100ലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ബശാര്‍ ഭരണകൂടത്തിന്റെ ക്രൂരതയ്ക്കെതിരെ യുഎന്‍ ഇടപെടലുണ്ടായിട്ടും കൂട്ടക്കൊല തുടരുന്നതിനെ മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു.




Keywords:  World, Murder, Obituary, Syria
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia