നാറ്റോ കേന്ദ്രത്തിലേക്ക് ചാവേര്‍ ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു
Dec 2, 2012, 23:28 IST
ADVERTISEMENT
അഫ്ഗാനിസ്ഥാന്: അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനാ കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പ്രദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് ജലാലാബാദിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണമുണ്ടായത്.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുകള്‍ സേനാ കേന്ദ്രത്തിന്റെ വിവിധ കോണുകളിലേക്ക് ഇടിച്ചുകയറ്റുകയും പിന്നാലെ അക്രമികള്‍ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് അഫ്ഗാന്‍ പ്രതിരോധ വക്താവ് അറിയിച്ചു. ചാവേര്‍ ആക്രമണത്തിനു പിന്നാലെ റോക്കറ്റ് ആക്രമണവും ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.
സൈനിക യൂണിഫോമിലെത്തിയ ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Keywords: Afghanistan, Suicide attack, 12 kill, Nato army centre, Jalalabad, Car, Rocket attack, Police, Enquiry, World, Malayalam news, Suicide attack on Afghan NATO base kills 12
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
