SWISS-TOWER 24/07/2023

Dead | കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു

 


കോഡൂര്‍: (www.kvartha.com) കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു. മുണ്ടക്കോട് സ്വദേശി തറയില്‍ മജീദിന്റെ മകന്‍ ജംശീദ് (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കടലുണ്ടിപ്പുഴയിലെ ചോലക്കല്‍ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ ജംശിദ് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
Aster mims 04/11/2022

Dead | കടവില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു

മറ്റു കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിയെ മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലും എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ചെറുകുളമ്പ് ഐ കെ ടി ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്.

Keywords: Student, who caught current while going down to take bath with friends, died while undergoing treatment, Malappuram, News, Drowned, Student, Hospital, Treatment, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia