Student dies of rabies | പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു; കടിച്ചത് അയല്‍ വീട്ടിലെ നായ
Jun 30, 2022, 15:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്റെ മകള്‍ ശ്രീലക്ഷ്മി (18) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോകുമ്പോഴാണ് ശ്രീലക്ഷ്മിക്ക് അയല്‍വീട്ടിലെ നായയുടെ കടിയേറ്റത്.
തുടര്‍ന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച എല്ലാ വാക്‌സിനുകളും എടുത്തിരുന്നു. രണ്ട് ദിവസം മുന്‍പ് പനി ബാധിച്ച് സ്വകാര്യ ക്ലിനികിലെത്തി പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡികല്‍ കോളജിലും ചികിത്സ നടത്തി.
വ്യാഴാഴ്ച പുലര്‍ചെ മൂന്നുമണിയോടെയാണ് മരണം സംഭവിച്ചത്. കോയമ്പത്തുര്‍ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങള്‍ സനത്ത്, സിദ്ധാര്‍ഥന്‍.
ശ്രീലക്ഷ്മിക്ക് കടിയേറ്റ ദിവസം തന്നെ നായയുടെ ഉടമയായ വയോധികയ്ക്കും രണ്ടുതവണ കടിയേറ്റിരുന്നു. ഇവര്‍ക്ക് കുഴപ്പമൊന്നുമില്ല.

Keywords: Student dies of rabies after one month of dog bite, palakkad,News,Local News, Treatment, Hospital, Dog, Student, Dead, Obituary, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.