വളര്‍ത്തുനായയെ പിടിക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്ന് വീണു മരിച്ചു
Mar 4, 2013, 10:30 IST
ADVERTISEMENT
മാരാരിക്കുളം: ചാടിപ്പോയ വളര്‍ത്തുനായയെ പിടിക്കാനുള്ള ശ്രമത്തിനിടെ വിദ്യാര്‍ത്ഥി ട്രെയിനില്‍ നിന്നു വീണു മരിച്ചു. തുറവൂര്‍ കെ.ആര്. ഗൗരിയമ്മ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ രണ്ടാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ത്ഥിയും ആലപ്പുഴ നഗരസഭ കണ്ടത്തില്‍ ശ്രീകുമാറിന്റെ മകനുമായ വിഷ്ണു (21) ആണ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്.
നായ്ക്കളെ വളര്‍ത്തുന്നത് ഹോബിയാക്കിയിരുന്ന വിഷ്ണു ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പട്ടാമ്പിക്കാരനില് നിന്ന് ഡാഷ് എന്ന ഇനത്തില്‍പ്പെട്ട രണ്ടു നായ്ക്കളെയും വാങ്ങി മാവേലി എക്സ്പ്രസില്‍ വീട്ടിലേയ്ക്ക് മടങ്ങും വഴി ഞായറാഴ്ച പുലര്‍ചെ മൂന്നരയോടെ തീരദേശ റെയില്‍ പാതയില്‍ മാരാരിക്കുളം റയില്‍വേ സ്റ്റേഷനു സമീപത്തുവെച്ചായിരുന്നു അപകടം.
മാരാരിക്കൂളം റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് നായ്ക്കളിലൊന്ന് പുറത്തേയ്ക്ക് ചാടുകയും ഇതിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണു പുറത്തേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. നായ്ക്കള്‍ രണ്ടും ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് ചാടി ഓടിപ്പോയി. വിഷ്ണുവിന്റെ മൃതദേഹം ആലപ്പുഴ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടം ചെയ്തു.
സംസ്ക്കാരം വിദേശത്ത് ജോലി നോക്കുന്ന പിതാവ് എത്തിയ ശേഷം. മാതാവ്: അനിത, സഹോദരന്: ജിഷ്ണു.
Keywords: Jishnu, College, Alappuzha, Student, Brother, Father, Mother, Kvartha, Dog, Train, Obituary, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.