അമ്മ ഓടിച്ച സ്‌ക്കൂട്ടറില്‍ ലോറി തട്ടി പിന്നിലിരുന്ന മകന്‍ മ­രിച്ചു

 


അമ്മ ഓടിച്ച സ്‌ക്കൂട്ടറില്‍ ലോറി തട്ടി പിന്നിലിരുന്ന മകന്‍ മ­രിച്ചു ചെങ്ങ­ന്നൂര്‍: അമ്മ ഓടിച്ച സ്‌ക്കൂട്ടറില്‍ ലോറി തട്ടി പിന്നിലിരുന്ന മകന്‍ മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ചെങ്ങന്നൂര്‍ കോടിയാട്ടുകര മൂഴിക്കല്‍ മുരളീധരന്‍ പിള്ളയുടെ മകനുമായ ശ്രേയസ് (നിത്തു-­13)ആണ് മരി­ച്ചത്.

ശ­നി­യാഴ്ച രാവിലെ 10.15 ന് എം.സി.റോഡില്‍ വണ്ടിമ­ല ജംഗ്ഷനു സമീപമാണ് അപ­ക­ടം. മുരളീധരന്റെ പക്കപ്പിറന്നാളായിരു­ന്ന ശ­നി­യാഴ്ച അമ്മ ശോഭയ്‌ക്കൊപ്പം ആറന്മുള ക്ഷേത്രത്തിലേയ്ക്ക് പോകുകയായിരുന്ന ശ്രേയസ് പിന്നാലെയെത്തിയ ലോറി മറകടക്കുന്നതിനിടെ ഹാന്‍ഡിലില്‍ തട്ടിയതിനെതുടര്‍ന്ന് സ്‌ക്കൂട്ടര്‍ മറിയുകയായിരുന്നു. ശോഭ റോഡിലേയ്ക്കും ശ്രേയസ് ലോറിയ്ക്കടിയിലേയ്ക്കും വീണു. ലോറിയുടെ പിന്‍ ചക്രങ്ങള്‍ ശ്രേയസിന്റെ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടന്‍ ഓടി രക്ഷപെട്ട ലോറി െ്രെഡവര്‍ കോഴഞ്ചേരി സ്വദേശി റെജി പിന്നീട് പോലീസ് സ്‌റ്റേഷ­നി­ല്‍ ഹാ­ജ­രായി. അതിനിടെ ശ്രേയസിന്റെ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കിട്ടാഞ്ഞതിനെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ എം.സി.റോഡ് ഉപരോധിച്ചു. പിന്നീട് 108 ആംബുലന്‍സിലാണ് മൃതദേഹം ആശുപത്രിയിലെത്തി­ച്ചത്.

നിസാര പരിക്കേറ്റ ശോഭയെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാണ്ടനാട് സ്വാമി വിവേകാനന്ദ എച്ച്.എ­സ് വി­ദ്യാര്‍ഥിയാണ്. സഹോ­ദരന്‍: ശ്രേവണ്‍.

Keywords: Mother, Drive, Scooter, Accident, Lorry, Son, Died, MC road, Chengannur, Driver, Police station, Attend, People, Protest, Ambulance, Kerala, Malayalam news, Student dies in accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia