മംഗളൂരുവില്‍ പഠിക്കുന്ന സഹോദരിയെ ബസ് കയറ്റിവിട്ട് മടങ്ങുന്നതിനിടെ ബൈക്കില്‍ ബസിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു
Feb 24, 2018, 11:37 IST
ADVERTISEMENT
കോതമംഗലം: (www.kvartha.com 24.02.2018) മംഗളൂരുവില്‍ പഠിക്കുന്ന സഹോദരിയെ ബസ് കയറ്റിവിട്ട് മടങ്ങുന്നതിനിടെ ബൈക്കില്‍ ബസിടിച്ചു വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കറുകടം തെക്കെവെണ്ടുവഴി പഴുക്കാളില്‍ റോയിയുടെ മകനുമായ എബിന്‍ ആണ് മരിച്ചത്. കറുകടം പള്ളിപ്പടിയില്‍ കോതമംഗലം - മൂവാറ്റുപുഴ റോഡിലാണ് അപകടം.
മംഗളൂരുവില്‍ പഠിക്കുന്ന സഹോദരിയെ കോതമംഗലത്തു നിന്നും ബസ് കയറ്റിവിട്ട ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബിന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മുവാറ്റുപുഴ ഡെന്റകെയറിലെ ജോലിക്കാരെയും കൊണ്ട് കോതമംഗലത്തേക്ക് പോകുകയായിരുന്ന ബസ് കൂട്ടിയിടിക്കുകയായിരുന്നു. എബിന്‍ സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു.
എബിന്റെ പിതാവ് റോയി കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിന്റെ മാനേജ്മന്റ് കമ്മിറ്റി അംഗവും തങ്കളം റാഡോ ടയേഴ്‌സ് ജീവനക്കാരനുമാണ്. മൃതദേഹം കോതമംഗലം ബസേലിയോസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kothamangalam, Kerala, News, Accidental Death, bus, Obituary, Student dies in accident, Bus, Bike.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.