Accidental Death | ബൈക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

 


ആലുവ: (www.kvartha.com) ബൈക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. പറമ്പയം തട്ടാപറമ്പില്‍ കെ എസ് ഇ ബി ജീവനക്കാരനായ സലീമിന്റെ മകനും എടത്തല അല്‍ അമീന്‍ കോളജ് ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥിയുമായ കെ എ ഹാഫിസ് മുഹമ്മദാണ് (21) മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ഥി അഭിരാമിനാണ (21) ഗുരതരമായി പരുക്കേറ്റത്.

Accidental Death | ബൈക് അപകടത്തില്‍ കോളജ് വിദ്യാര്‍ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

എടത്തല എസ് ഒ എസ് ഭാഗത്ത് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ബൈക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ സമീപത്തെ മതിലില്‍ ഹാഫിസിന്റെ തല ഇടിച്ചതായും പറയപ്പെടുന്നു. റഹ് മത് ആണ് ഹാഫിസിന്റെ മാതാവ്. സഹോദരി അന്‍ഫിയ.

Keywords: Student Died in Bike Accident, Aluva, News, Accidental Death, Student, Injured, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia