Student died | സ്‌കൂള്‍ ബസ് ബൈകിന് മുകളില്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു
Jan 11, 2023, 18:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com) കൊണ്ടോട്ടി പുളിക്കലില്‍ സ്‌കൂള്‍ ബസ് ബൈകിന് മുകളില്‍ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹയ ഫാത്വിമ (ആറ്) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരക്ക് പുളിക്കല്‍ ആന്തിയൂര്‍ കുന്നിലാണ് അപകടം സംഭവിച്ചത്. പുളിക്കല്‍ നോവല്‍ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പെട്ടത്.
നോവല്‍ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായ ഹയ ഫാത്വിമ മുത്തച്ഛനോടൊപ്പം ബൈകില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈകിന് മുകളിലേക്ക് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരുക്കേറ്റ ബശീര്‍ (65), അനീന (11), ദുര്ഗ (13), ഹംദാന്‍ (12), നഹ്യാന്‍ (12), അനിത (50), റണ (12), വിന്‍സി (11) എന്നിവരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസില്‍ നാല്‍പ്പതോളം കുട്ടികള്‍ ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Malappuram, Top-Headlines, Accidental Death, Accident, Died, Obituary, Tragedy, Injured, Student, Student died after school bus overturned on bike.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.