Student died | ഗ്യാസ് ടാങ്കര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
Nov 12, 2022, 10:59 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ പയ്യന്നൂരിലെ വെള്ളൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറിയിലിടിച്ച് ബൈക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. ശനിയാഴ്ച പുലര്‍ചെ മൂന്ന് മണിക്കാണ് അപകടം. തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി അര്‍ജുനാണ് (18) മരിച്ചത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക് പയ്യന്നൂര്‍ വെള്ളൂരിലെ കോട്ടാണിച്ചേരിയിലാണ് ഗ്യാസ് ടാങ്കര്‍ ലോറിയിലിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ അര്‍ജുനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തൃക്കരിപ്പൂരിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് അര്‍ജുന്‍. അപകടത്തില്‍പ്പെട്ട ഇരുചക്ര വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തൃക്കരിപ്പൂരിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ് അര്‍ജുന്‍. അപകടത്തില്‍പ്പെട്ട ഇരുചക്ര വാഹനം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Keywords: Latest-News, Kerala, Kannur, Top-Headlines, Accident, Accidental Death, Student, Died, Obituary, Student died after gas tanker lorry and bike collide.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.