'ജിഫിന്റെ' സ്രഷ്ടാവ് സ്റ്റീവ് വില്‍ഹൈറ്റ് അന്തരിച്ചു; വിടവാങ്ങിയത് ഇന്റര്‍നെറ്റില്‍ ചിത്രങ്ങളും മീമുകളും പങ്കിടുന്നതിനുള്ള ഏറ്റവും ജനപ്രിയ ഫോർമാറ്റുകളിലൊന്ന് സമ്മാനിച്ച പ്രതിഭ
Mar 24, 2022, 16:11 IST
ന്യൂഡെല്‍ഹി: (www.kvartha.com 24.03.2022) ഇന്റര്‍നെറ്റില്‍ ചിത്രങ്ങളും മീമുകളും പങ്കിടുന്നതിനുള്ള ഏറ്റവും ജനപ്രിയ മാതൃകകളില്‍ ഒന്നായ ജിഫിന്റെ (GIF) സ്രഷ്ടാവ് സ്റ്റീവ് വില്‍ഹൈറ്റ് (74) അന്തരിച്ചു. മാര്‍ച് 14നാണ് അന്തരിച്ചതെങ്കിലും വ്യാഴാഴ്ചയാണ് ഭാര്യ കാതലീന്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചതെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ദി വെര്‍ജ് റിപോര്‍ട് ചെയ്തു. കോവിഡാനന്തര പ്രശ്‌നങ്ങളാണ് മരണ കാരണം.
1987ല്‍ ആണ് അദ്ദേഹം ജിഫ് ഫോര്‍മാറ്റ് സൃഷ്ടിച്ചത്. ജിഫ് (GIF) ഫോര്‍മാറ്റ് എന്നാണെങ്കിലും ഉച്ചരിക്കുന്നത് (JIF) എന്നാണ്. ഡെയ്‌ലിഡോടില്‍ 2012ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം അനുസരിച്ച്, ആദ്യത്തെ ജിഫ് ഒരു വിമാനത്തിന്റെ ചിത്രമാണെന്ന് വില്‍ഹൈറ്റ് പറഞ്ഞിരുന്നു. ഗ്രാഫിക്‌സ് ഫോര്‍മാറ്റ് 1987-ല്‍ വീണ്ടും പുറത്തിറങ്ങി, ജിഫിന്റെ മെച്ചപ്പെടുത്തിയ പതിപ്പിനെ 87 A എന്ന് വിളിച്ചിരുന്നു.
നിശ്ചിത സമയങ്ങള്‍ക്കിടെ കംപ്രസ് ചെയ്ത ആനിമേഷനുകള്‍ സൃഷ്ടിക്കാന്‍ ജിഫ് ആളുകളെ സഹായിച്ചു. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിലൂടെ മറുപടിനല്‍കുന്നതിനും മെമുകളുടെയും തമാശകളുടെയും ജനപ്രിയ മോഡായി പെട്ടെന്ന് മാറി. വില്‍ഹൈറ്റ് 2001 വരെ കമ്പ്യൂസര്‍വില്‍ ജോലി ചെയ്തു. പക്ഷാഘാതം വന്ന ശേഷമാണ് വിരമിച്ചത്. എന്നാല്‍ 1998-ല്‍ കമ്പ്യൂസര്‍വ് എഒഎല്‍ ഏറ്റെടുക്കുകയും ജിഫ് പേറ്റന്റുകള്‍ കാലഹരണപ്പെടുകയും പൊതുജനങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തു.
2013-ലെ ദി വെബി അവാര്‍ഡില്‍ വില്‍ഹൈറ്റ് സമഗ്രസംഭാവന പുരസ്‌കാരം അവാര്‍ഡ് നേടി. 'ഞാന്‍ ആഗ്രഹിച്ച ഫോര്‍മാറ്റ് സ്വപ്‌നം കണ്ടു, തുടര്‍ന്ന് പ്രോഗ്രാമിംഗ് ആരംഭിച്ചു. 1996-ലെ ക്ലാസിക്, 'ഡാന്‍സിംഗ് ബേബി' തന്റെ പ്രിയപ്പെട്ട ജിഫ് ആണ്', അദ്ദേഹം 2013ല്‍ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

Keywords: News, National, World, Top-Headlines, America, Obituary, Internet, COVID-19, Award, Steve Wilhite, GIF, Creator of the beloved GIF, Steve Wilhite, creator of the beloved GIF, passes away.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.