ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു
Jun 10, 2020, 16:37 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.06.2020) തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് രോഗി മരിച്ചു. കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് അനുവാദമില്ലാതെ പുറത്തുപോയശേഷം തിരികെയെത്തിച്ച നെടുമങ്ങാട് ആനാട് സ്വദേശിയായ 33കാരനായ ഉണ്ണിയാണ് ആശുപത്രിയില്‍ തൂങ്ങി മരിച്ചത്.
കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞ ഇയാള്‍ ബുധനാഴ്ച രാവിലെ പതിനൊന്നരമണിയോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ തിരികെയെത്തിച്ചശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്ത്വനിപ്പിക്കുകയും കൗണ്‍സലിങ് നല്‍കുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നല്‍കി. വീട്ടില്‍പോയശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നഴ്‌സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍നിന്നു മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞ മാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റിയത്.
കടുത്ത മദ്യാസക്തിയുള്ള ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. വിത്ത്ഡ്രോവല്‍ സിന്‍ഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാള്‍ക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.
Keywords: Starved of alcohol, Covid-19 patient commits suicide at Kerala hospital, Thiruvananthapuram, News, Health & Fitness, Health, Patient, Hospital, Treatment, Kerala, Dead, Obituary.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.