ADVERTISEMENT
ലോസ്ഏഞ്ചല്‍സ്: (www.kvartha.com 21.06.2016) ലോസ് ഏഞ്ചല്‍സിലുണ്ടായ വാഹനപകടത്തില്‍ ഹോളിവുഡ് താരം അന്റണ്‍ യല്‍ചിന്‍(27) മരിച്ചു.
സ്റ്റുഡിയോ സിറ്റി ഹോമില്‍ കയറ്റത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തിരിച്ചുവരുന്നതിനിടെ സ്വന്തം കാര്‍ പിന്നോട്ട് വന്ന് അന്റണിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ താരം തല്‍ക്ഷണം മരിച്ചു. സ്റ്റാര്‍ ട്രക്ക് സിനിമാ പരമ്പരയിലൂടെ ശ്രദ്ധേയനായ അന്റണ്‍ യല്‍ചിന്‍ 1989ല്‍ റഷ്യയിലാണ് ജനിച്ചത്. ചെറുപ്രായത്തിലെ അമേരിക്കയിലേക്ക് കുടിയേറി. 2000ല്‍ ചില ഹോളിവുഡ് ചിത്രങ്ങളില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ അന്റണ്‍ 2006ല്‍ പുറത്തിറങ്ങിയ ആല്‍ഫാ ഡോഗ് ചിത്രത്തിലൂടെ ഹോളിവുഡില്‍ ചുവടുറപ്പിച്ചു.
സ്റ്റാര്‍ ട്രക്ക് പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ സ്റ്റാര്‍ ട്രക്ക് ബിയോണ്ട് ജൂലൈ 22ന് പുറത്തിറങ്ങാനിരിക്കെയാണ് അന്റണിന്റെ ദാരുണമായ അന്ത്യം.

Keywords: Hollywood, Cinema, Entertainment, Actor, Cine Actor, America, Russia, World, Accident, Accidental Death, Car accident, Car, Dead, Obituary, Star Trek, Anton Yelchin.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.