ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ ദിലീപ് അന്തരിച്ചു; ആശുപത്രിയിലെത്തിയത് സ്വന്തമായി കാറോടിച്ച്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ഉളിക്കൽ, പേരാവൂർ, ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസുകളിൽ മുൻപ് ജോലി ചെയ്തിട്ടുണ്ട്.
● സംസ്കാരം ഞായറാഴ്ച ഉച്ചയോടെ നടക്കും.
കണ്ണൂർ: (KVARTHA) ശ്രീകണ്ഠാപുരം സബ് രജിസ്ട്രാർ ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ എം.എൻ. ദിലീപ് (47) കുഴഞ്ഞുവീണ് മരിച്ചു.
പനിയെത്തുടർന്ന് ശനിയാഴ്ച ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് സ്വന്തമായി കാർ ഓടിച്ച് വരികയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ എത്തിയ ഉടനെ ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻതന്നെ സുഹൃത്തുക്കൾ ചേർന്ന് ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. ഉളിക്കൽ, പേരാവൂർ, ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസുകളിലും ദിലീപ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: സുജിന. മകൾ: വേദ. സഹോദരങ്ങൾ: സുദീപ്, സന്ദീപ്. സംസ്കാരം ഞായറാഴ്ച ഉച്ചയോടെ നടക്കും.
Article Summary: Sreekandapuram Sub Registrar M.N. Dileep (47) collapsed and died in Kannur on Saturday.
#Kannur #SubRegistrar #Obituary #KeralaNews #GovernmentJobs #PassedAway