ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം; ദുരന്തം നടന്നത് കൊല്‍ക്കത്ത വിമാനത്താവളത്തില്‍
Jul 10, 2019, 16:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 10.07.2019) ലാന്‍ഡിങ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കിടെ ബുധനാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലാണു സംഭവം. സ്പൈസ് ജെറ്റിന്റെ ബോംബാര്‍ഡിയര്‍ വിമാനത്തിന്റെ ദൈനംദിന അറ്റകുറ്റപ്പണിക്കിടെയാണ് രോഹിത് വീരേന്ദ്ര പാണ്ഡെ എന്ന യുവാവ് അപകടത്തില്‍പെട്ടത്.
എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡിങ് ഗിയര്‍ വാതില്‍ അപ്രതീക്ഷിതമായി അടഞ്ഞതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗം എത്തി വളരെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വാതില്‍ എങ്ങനെയാണ് അപ്രതീക്ഷിതമായി അടഞ്ഞതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അസ്വാഭാവിക മരണം എന്ന രീതിയിലാണ് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി കൂടുതല്‍ വിവരം ശേഖരിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ന്നുള്ള അന്വേഷണമെന്ന് പോലീസ് അറിയിച്ചു. അതേസമയം സ്പൈസ് ജെറ്റ് ഇതുവരെ അപകടത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SpiceJet Technician Dies In 'Freak Accident' At Kolkata Airport, Kolkata, News, Obituary, Dead, Accidental Death, spice jet, Probe, National.
Keywords: SpiceJet Technician Dies In 'Freak Accident' At Kolkata Airport, Kolkata, News, Obituary, Dead, Accidental Death, spice jet, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.