മരണത്തിലും അവർ ഒന്നിച്ചു; എസ് പി നേതാവും ഭാര്യയും മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങി

 


ന്യൂഡെൽഹി: (www.kvartha.com 20.02.2022) ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൻസിലിലെ പ്രതിപക്ഷ നേതാവും മുതിർന്ന സമാജ്‌വാദി പാർടി നേതാവുമായ അഹ്‌മദ്‌ ഹസനും (89) ഭാര്യ ഹസ്ന ബീഗവും (75) മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങി.
                  
മരണത്തിലും അവർ ഒന്നിച്ചു; എസ് പി നേതാവും ഭാര്യയും മണിക്കൂറുകളുടെ ഇടവേളകളിൽ വിടവാങ്ങി

ഡിസംബറിൽ സഭാനടപടികൾക്കിടെ ബോധരഹിതനായ ഹസനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പിന്നീട് റാം മനോഹർ ലോഹ്യ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം ശനിയാഴ്ച ഉച്ചയോടെടെയാണ് മരണപ്പെട്ടത്. ഹസ്‌ന ബൈലാറ്ററൽ ന്യുമോണിയ ബാധിച്ച് 10 ദിവസം മുമ്പ് കോമയിലേക്ക് വഴുതി വീണു. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. വൈകാതെ അവരും മരണപ്പെട്ടു.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ഹസനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് സമാജ്‌വാദി പാർടി നേതാവ് മുലായം സിംഗ് യാദവാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട കളങ്കമില്ലാത്ത രാഷ്ട്രീയ ജീവിതവുമായി ഹസൻ മുലായം സിംഗ് യാദവിന്റെ അടുത്ത അനുയായിയായിരുന്നു. ആറ് തവണ എംഎൽസിയായ അദ്ദേഹം എസ്പി സർകാരുകൾക്ക് കീഴിൽ മൂന്ന് തവണ മന്ത്രിയായി മൂന്ന് തവണ കൗൻസിലിൽ പ്രതിപക്ഷ നേതാവുമായിരുന്നു.

വിയോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരണം നമുക്കെല്ലാവർക്കും വലിയ ദുഃഖമുണ്ടാക്കുന്ന കാര്യമാണെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

Keywords:  News, National, New Delhi, Top-Headlines, Obituary, Uttar Pradesh, Leader, Wife, Police, Yogi Adityanath, SP leader, wife die within hours of each other.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia