അമ്മയെ വെട്ടിക്കൊന്ന മകന്‍ റിമാന്‍ഡില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമ്മയെ വെട്ടിക്കൊന്ന മകന്‍ റിമാന്‍ഡില്‍
ഇടുക്കി: സംശയാസ്പദമായ നടപടികള്‍ കണ്ടാണ് അമ്മയെ വെട്ടിക്കൊന്നതെന്ന് പോലീസ് പിടിയിലായ മകന്‍ മൊഴി നല്‍കി. ഇടുക്കി മറയൂരില്‍ ഞായറാഴ്ച രാത്രിയാണ് പട്ടിക്കാട്ടില്‍ ചെമ്പകശേരിയില്‍ ഓമനയെ മകന്‍ മനോഹരന്‍(19) വെട്ടിക്കൊലപ്പെടുത്തിയത്. മനോഹരനെ ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു

അച്ഛന്‍ ഉപേക്ഷിച്ച മനോഹരനും അമ്മ ഓമനയും പട്ടിക്കാട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അമ്മയുടെ ജീവിതരീതിയോടുള്ള എതിര്‍പ്പ് കാരണമാണ് അച്ഛന്‍ ഉപേക്ഷിച്ചതെന്ന് പറഞ്ഞ് ഇയാള്‍ വര്‍ഷങ്ങളായി വഴക്കിടാറുണ്ടായിരുന്നു. കൊല നടന്നതിന്റെ തലേന്നും ഇതിന്റെ പേരില്‍ വഴക്കുണ്ടായതായി മനോഹരന്‍ പോലീസിനോട് പറഞ്ഞു.

കരിമ്പിന്‍ തോട്ട തൊഴിലാളിയായ മനോഹരന്‍ സ്ഥിരമായി മദ്യപിച്ചാണ് വീട്ടിലെത്തിയിരുന്നത്. ഞായറാഴ്ച്ചയും ഇയാള്‍ അമിതമായി മദ്യപിച്ച് വീട്ടിലെത്തിയപ്പോള്‍ ഓമന വീട്ടിലുണ്ടായിരുന്നില്ല. അരമണിക്കൂറിനുള്ളില്‍ ഓമന എത്തിയതോടെ ഇക്കാര്യം പറഞ്ഞ് വഴക്കിട്ടു. രാത്രി എട്ടരയോടെ വീടിന് പുറത്തേക്കിറങ്ങിയ ഓമനയെ കരിമ്പ് വെട്ടുന്ന വലിയ കത്തികൊണ്ട് തലവെട്ടിപ്പൊളിക്കുകയായിരുന്നു. അഞ്ച് വെട്ടേറ്റ് തലയോട് തകര്‍ന്നിരുന്നു. തുടര്‍ന്ന് ഓടി രക്ഷപെട്ട യുവാവ് പിന്നീട് നേരിട്ട് സ്‌റ്റേഷനിലെത്തി കീഴടങ്ങി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തു.


Keywords:  Idukki, Murder, Obituary, Mother, Son, Kerala, Manoharan, Oomana  

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia