തെരുവുവിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

 
Fallen solar panel on the roadside in Kannur.
Fallen solar panel on the roadside in Kannur.

Photo: Arranged

  • വെള്ളിക്കീലിന് സമീപമായിരുന്നു അപകടം.

  • മംഗളൂരിലെ ആശുപത്രിയിൽ വെച്ചാണ് മരണം.

  • ഷുക്കൂർ വധക്കേസിലെ പ്രതിയുടെ മകനാണ്.

  • പിതാവ് വിചാരണക്കായി എറണാകുളത്തായിരുന്നു.

കണ്ണൂർ: (KVARTHA) സോളാർ പാനൽ തലയിൽ വീണ് ചികിത്സയിലായിരുന്ന ബൈക് യാത്രികൻ മരിച്ചു. കണ്ണപുരം കീഴറയിലെ ആദിത്യൻ (19) ആണ് മരിച്ചത്.

മൊറാഴ സ്റ്റംസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപമാണ് അപകടം നടന്നത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡരികിലെ സ്ട്രീറ്റ് ലൈറ്റിന് വേണ്ടി സ്ഥാപിച്ച സോളാർ പാനൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് കണ്ണൂർ ഗവ. മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രാധാകൃഷ്ണന്റെയും ഷൈജയുടെയും മകനാണ് ആദിത്യൻ. പ്രമാദമായ ഷുക്കൂർ വധക്കേസിലെ പ്രതിയായ പിതാവ് രാധാകൃഷ്ണൻ കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിൽ നടക്കുന്നതിനാൽ അവിടെയായിരുന്നു. മകന്റെ അപകടവിവരമറിഞ്ഞ് അദ്ദേഹം തിരികെ നാട്ടിലേക്ക് വരികയായിരുന്നു.

ഈ ദുഃഖവാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും അനുശോചനങ്ങളും രേഖപ്പെടുത്തുക.

Article Summary: A 19-year-old college student, Adithyan, died in Kannur after a solar panel installed for a street light fell on his head while he was riding his bike. He was undergoing treatment at a hospital in Mangalore.

#KannurNews, #SolarPanelAccident, #RoadAccident, #StudentDeath, #KeralaNews, #TragicIncident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia