'രാഷ്ട്രീയ വിയോജിപ്പുകളോട് തുല്യത ഇല്ലാത്ത സൗമ്യപ്രതികരണത്തിന്റെ അന്തസ് പ്രകടിപ്പിച്ച നേതാവ്'; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുസ്‌മരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

 


മലപ്പുറം: (www.kvartha.com 06.03.2022) രാഷ്ട്രീയ വിയോജിപ്പുകളോട് തുല്യത ഇല്ലാത്ത സൗമ്യപ്രതികരണത്തിന്റെ അന്തസ് പ്രകടിപ്പിച്ച നേതാവിനെയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമാകുന്നതെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അവർ അനുസ്മരിച്ചത്.
                          
'രാഷ്ട്രീയ വിയോജിപ്പുകളോട് തുല്യത ഇല്ലാത്ത സൗമ്യപ്രതികരണത്തിന്റെ അന്തസ് പ്രകടിപ്പിച്ച നേതാവ്'; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ അനുസ്‌മരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ

ബിജെപിയുടെ രാഷ്ട്രീയ, സാമൂഹിക ദര്‍ശനങ്ങളുമായി ഒരുവിധ അടുപ്പവും ഇല്ലാത്ത രാഷ്ട്രീയ, സാമൂഹിക ദര്‍ശനങ്ങളെയാണ് തങ്ങള്‍ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ ഒരിക്കലും സമൂഹത്തില്‍ അന്തഛിദ്രം ഉണ്ടാക്കാന്‍ ഉതകുന്ന വിധമുള്ള ആഹ്വാനങ്ങള്‍ക്ക് ആ വിയോജിപ്പുകള്‍ അദ്ദേഹം കാരണമാക്കിയില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

വിശ്വസിച്ച മൂല്യങ്ങളോടുള്ള പ്രതിബദ്ധത നല്‍കിയ തലയെടുപ്പും എല്ലാ മനുഷ്യരിലും നന്മയുടെ വെളിച്ചം കാണുന്ന വിനയവും ഒത്തുചേര്‍ന്ന അപൂര്‍വ മഹാരഥന്മാരുടെ നിരയിലാണ് പാണക്കാട്ടെ തങ്ങന്മാരുടെ സ്ഥാനം എന്ന് ആവര്‍ത്തിച്ച് കാണിച്ചു തന്നവരിലൊരാളാണ് ഹൈദരലി തങ്ങളെന്നും അവർ കുറിച്ചു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

 

Keywords:  News, Kerala, Malappuram, Top-Headlines, Haidarali Shihab Thangal, Politics, Muslim-League, Obituary, Leader, BJP, Panakkad Hyder Ali Shihab Thangal, Facebook Post, Sobha Surendran, Sobha Surendran about Haider Ali Shihab Thangal.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia