SWISS-TOWER 24/07/2023

Accident Death | ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എസ്കെഎസ്എസ്എഫ് നേതാവ് മരിച്ചു

 


ADVERTISEMENT

ഇരിക്കൂര്‍: (www.kvartha.com) വാഹനാപകടത്തില്‍ പരിക്കേറ്റ എസ്കെഎസ്എസ്എഫ് ഇരിക്കൂര്‍ മേഖല വൈസ് പ്രസിഡന്റ് ഹാഫിസ് ഇസ്മാഈല്‍ ഫൈസി (28) നിര്യാതനായി. ചാലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരിക്കൂര്‍ നിടുവള്ളൂര്‍ സ്വദേശിയായ ഇസ്മാഈല്‍ ഫൈസി തൈലവളപ്പ് ജുമാമസ്ജിദ് ഖത്വീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
  
Accident Death | ബൈക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എസ്കെഎസ്എസ്എഫ് നേതാവ് മരിച്ചു

ബുധനാഴ്ച രാത്രി ഏഴോടെ ചെക്കികുളം പള്ളിയത്തായിരുന്നു അപകടം നടന്നത്. ഇസ്മാഈല്‍ ഫൈസി സഞ്ചരിച്ച ബെകും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേയാണ് ഇദ്ദേഹം മരണപ്പെട്ടത്.

പരേതനായ വിവി മഹ് മൂദ് മുസ്ലിയാർ - കിണാക്കൂല്‍ ഖദീജ ദമ്പതികളുടെ മകനാണ്.
ഭാര്യ : ജാബിറ.

സഹോദരങ്ങള്‍: ലത്വീഫ്, ഫത്വാഹ് ദാരിമി, അനസ് മൗലവി, അമീന്‍, ത്വാഹിറ, റൈഹാനത്, സഫിയത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇരിക്കൂര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia