SWISS-TOWER 24/07/2023

വിഖ്യാത സിതാര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.05.2021) വിഖ്യാത സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി (85) കോവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് പിതാവിന്റെ മരണവിവരം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച സംഗീതജ്ഞനാണ് ദേബു ചൗധരി. സംഗീതനാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Aster mims 04/11/2022
ഏറെനാളായി മേധാക്ഷയത്തിന് വീട്ടില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഹൃദയാഘാമുണ്ടായതോടെ വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ മരണം സംഭവിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് ദേബു ചൗധരി കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അടിയന്തരിമായി ഓക്സിജന്‍ സിലിണ്ടറും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററും ആവശ്യമുണ്ടെന്നും പറഞ്ഞ് സഹായിയായ പവന്‍ ജാ ട്വീറ്റ് ചെയ്തിരുന്നു. വിഖ്യാത സിതാര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി അസുഖത്തെ തുടര്‍ന്ന് മരിച്ചു
പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് വിലായത്ത് ഞാന്‍, നിഖില്‍ ബാനര്‍ജി എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ മുന്‍നിര സിത്താര്‍ വാദകരില്‍ ഒരാളാണ് ദേബു ചൗധരി. ടാന്‍സന്റെ പിന്‍മുറക്കാര്‍ തുടക്കമിട്ട ജയ്പുര്‍ സെനിയ ഘരാന പിന്തുടരുന്നയാളാണ്. മുഷ്താഖ് അലിയുടെ ശിഷ്യനാണ്. നാലാം വയസിലാണ് സംഗീതപഠനം ആരംഭിച്ചത്. നിരവധി രാഗങ്ങള്‍ ചിട്ടപ്പെടുത്തിയ ദേബു ചൗധരി ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുമുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രാജന്‍ മിശ്രയും കോവിഡ് മരണത്തിന് കീഴടങ്ങിയത്.

Keywords:  Sitar maestro Pandit Debu Chaudhuri dies of Covid-related complications, New Delhi, News, Singer, Dead, Obituary, Award, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia