സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരി അറസ്റ്റില്‍

 


കായംകുളം: (www.kvartha.com 31.05.217) സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയില്‍ സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ സഹോദരിയെ പോലീസ് അറസ്റ്റ് ചെയ്തു. പുള്ളിക്കണക്ക് ശ്രേയാഭവനില്‍ പ്രശാന്തിന്റ ഭാര്യ അഞ്ജു(25)വാണ് തന്റെ സഹോദരനായ തെക്കേമങ്കുഴി പാക്ക് കണ്ടത്തില്‍ അജീഷി(28)നെ തിങ്കളാഴ്ച രാത്രി കുത്തി കൊലപ്പെടുത്തിയത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; അജീഷുമായി അടുപ്പമുള്ള ഒരു യുവതിയ്ക്ക് വീടുപണിയ്ക്കായി മൂന്നര വര്‍ഷം മുമ്പ് അഞ്ജു ഒന്നരലക്ഷം രൂപാ കടമായി നല്‍കിയിരുന്നു. നിരന്തരമായി പണം തിരിച്ചു ചോദിച്ച് തന്നെ ശല്യം ചെയ്യുന്നതായി യുവതി അജീഷിനോട് പറയുകയും ഇതറിഞ്ഞ അജീഷ് ചോദിക്കാനായി അഞ്ജുവിന്റെ വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് അജീഷും അഞ്ജുവിന്റെ ഭര്‍ത്താവ് പ്രശാന്തും തമ്മില്‍ ഇത് സംബന്ധിച്ച് വാക്കേറ്റമുണ്ടായി. ഭീഷണി മുഴക്കി വീട്ടിൽ നിന്ന് മടങ്ങിയ അജീഷ് പിന്നീട് സുഹൃത്തിനൊപ്പം

സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരി അറസ്റ്റില്‍

പ്രശാന്തിനെ വെട്ടാനായി വീണ്ടും തിരിച്ചെത്തി. വീടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അജീഷിനെ തടഞ്ഞ അഞ്ജുവിനെ അജീഷ് മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് അഞ്ജു കറിക്കത്തിയെടുത്ത് അജീഷിനെ കുത്തുകയായിരുന്നു. പരിക്കേറ്റ അജീഷിനെ ആദ്യം കായംകുളം ആശുപത്രിയിലും പിന്നീട്  വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും  വഴി മധ്യേ മരണം സംഭവിച്ചു.

Summary: The police have been arrested Anju  (25) in connection with the stabbing of her brother in the wake of financial crisis.

Keywords: Kerala, Kayamkulam, Sister, Brother, Stabbing, Financial crisis, Monday, Police, Hospital, Crime, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia