കൊച്ചി: (www.kvartha.com 21.10.2020) ഗായകനും നടനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു. 80 വയസായിരുന്നു. 80 കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. ആദ്യം നാടക നടനായിരുന്നു, പിന്നീട് സിനിമയില്‍ അഭിനയിച്ചു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ഖബറടക്കം എറണാകുളം നോര്‍ത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
പോര്‍ട്ടര്‍ കുഞ്ഞാലിയില്‍ ശ്രീമൂലനഗരം വിജയന്റെ വരികള്‍ക്ക് ബാബുരാജ് സംഗീതം പകര്‍ന്ന ഗാനം, വണ്ടിക്കാരന് ബീരാന്‍കാക്ക...ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോന്‍ പാടത്തു കൊയ്ത്തിനു വന്നപ്പോ... ബാബുവിന്റെ ശബ്ദം ആസ്വാദകരിലെത്തി. സുബൈദ, അവള്, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടിയിട്ടുണ്ട്. വിസ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പാടി അഭിനയിച്ച, സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ എന്ന ഗാനവും ബാബുവിന്റെ ശബ്ദത്തിലൂടെ പുറത്തെത്തി.
സത്യന് അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസില്‍ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളില്‍ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു.
അഞ്ചു സുന്ദരികള്‍, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ദിഖ് -ലാല്‍ സംവിധാനം ചെയ്ത കാബൂളിവാലയില്‍ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകന്, രണ്ടാം ഭാവത്തിലെ ഗസല്‍ഗായകന്‍. വിദേശത്തടക്കം നിരവധി വേദികളില്‍ എല്ലാത്തരം ഗാനങ്ങളും പാടി. 2005ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു. സൂരജ്, സുല്‍ഫിക്കര്‍, ദീപ, സബിത എന്നീ നാല് മക്കളുണ്ട്.
Keywords: Singer Zero Babu passed away, Kochi, News, Cinema, Singer, Actor, Dead, Obituary, Kerala.
1964 ല്‍ തന്റെ 18-ാം വയസ്സില്‍ കുടുംബിനി എന്ന സിനിമക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗാനം. അഭയദേവാണ് ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പിജെ ആന്റണിയുടെ 'ദൈവവും മനുഷ്യനും' എന്ന നാടകത്തിലെ 'ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍ 'എന്ന ഗാനമാണ് കെജെ മുഹമ്മദ് ബാബു എന്ന ഗായകനെ സീറോ ബാബു എന്നാക്കിയത്. പണ്ടത്തെ ചൂതാട്ട ഗെയിം കാരണം ജീവിതത്തില്‍ മടുപ്പിക്കുന്ന ഒരു മനുഷ്യന്റെ വേഷമാണ് അദ്ദേഹം ഈ നാടകത്തില്‍ ചെയ്തത്. 300 ലധികം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
പോര്‍ട്ടര്‍ കുഞ്ഞാലിയില്‍ ശ്രീമൂലനഗരം വിജയന്റെ വരികള്‍ക്ക് ബാബുരാജ് സംഗീതം പകര്‍ന്ന ഗാനം, വണ്ടിക്കാരന് ബീരാന്‍കാക്ക...ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോന്‍ പാടത്തു കൊയ്ത്തിനു വന്നപ്പോ... ബാബുവിന്റെ ശബ്ദം ആസ്വാദകരിലെത്തി. സുബൈദ, അവള്, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടിയിട്ടുണ്ട്. വിസ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പാടി അഭിനയിച്ച, സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ എന്ന ഗാനവും ബാബുവിന്റെ ശബ്ദത്തിലൂടെ പുറത്തെത്തി.
സത്യന് അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസില്‍ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളില്‍ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു.
അഞ്ചു സുന്ദരികള്‍, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ദിഖ് -ലാല്‍ സംവിധാനം ചെയ്ത കാബൂളിവാലയില്‍ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകന്, രണ്ടാം ഭാവത്തിലെ ഗസല്‍ഗായകന്‍. വിദേശത്തടക്കം നിരവധി വേദികളില്‍ എല്ലാത്തരം ഗാനങ്ങളും പാടി. 2005ല്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു. സൂരജ്, സുല്‍ഫിക്കര്‍, ദീപ, സബിത എന്നീ നാല് മക്കളുണ്ട്.
Keywords: Singer Zero Babu passed away, Kochi, News, Cinema, Singer, Actor, Dead, Obituary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.