Tragic Incident | ഗാനമേള അവതരിപ്പിക്കവെ കുഴഞ്ഞുവീണ് ഗായകൻ മരിച്ചു
Dec 2, 2024, 16:51 IST
Photo: Arranged
● പാപ്പിനിശേരിയിലെ കെ പി എം ഇലക്ട്രോണിക്സ് ഉടമയാണ്.
● കണ്ണുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂർ: (KVARTHA) പാപ്പിനിശേരിയിൽ ഗാനമേള അവതരിപ്പിക്കവേ ഗായകൻ കുഴഞ്ഞുവീണ് മരിച്ചു. മാങ്കടവ് ചാലിൽ പള്ളിക്ക് സമീപത്തെ കെ പി ഹൗസിൽ കെ പി എം മൊയ്തു (53) ആണ് മരിച്ചത്. പാപ്പിനിശേരിയിലെ കെ പി എം ഇലക്ട്രോണിക്സ് ഉടമയാണ്.
പരേതനായ അബ്ദുവിന്റെയും ആയിഷയുടെയും മകനാണ്. ഞായറാഴ്ച രാത്രിഅഴീക്കോട് അക്ലിയത്ത് ഒരു വീട്ടിൽ നടന്ന വിവാഹസത്കാര ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ കണ്ണുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ജാസ്മിൻ. മക്കൾ: ജസീൽ, അഹ്സാന, മുഹ്സിൻ.
#KP_Moythu, #SingerDeath, #MusicalEvent, #Pappinisseri, #Kannur, #Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.