SWISS-TOWER 24/07/2023

നടനും സംവിധായകനുമായ ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച് അപകടം; ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 24.03.2022) നടനും സംവിധായകനുമായ ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച് അപകടം. പരിക്കേറ്റ് ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു. മുനുസ്വാമി (70) എന്നയാളാണ് മരിച്ചത്. ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവന്‍ റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. 
Aster mims 04/11/2022

കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ ശെല്‍വത്തെ പാണ്ടിബസാര്‍ പൊലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. റോഡിലെ വളവ് തിരിയുന്നതിനിടത്തുനിന്ന് ഭിന്നശേഷിക്കാരനായ മുനുസ്വാമി മുട്ടിലിഴഞ്ഞ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ് അപകടമെന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞു. ഇതിനിടെ മുനുസ്വാമിയുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ടുപോയ ശേഷമാണ് കാര്‍ നിര്‍ത്തിയത്. 

നടനും സംവിധായകനുമായ ടി രാജേന്ദര്‍ സഞ്ചരിച്ച കാറിടിച്ച് അപകടം; ചികിത്സയിലായിരുന്ന യാചകന്‍ മരിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍


മുനുസ്വാമിയെ ഉടന്‍ തന്നെ റോയപ്പേട്ട സര്‍കാര്‍ ആശുപത്രിയിലെത്തിച്ചെത്തിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരണപ്പട്ടത്. തമിഴ് നടന്‍ ചിമ്പു ടി രാജേന്ദറിന്റെ മകനാണ്. അപകടസമയത്ത് രാജേന്ദറും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു.

Keywords:  News, National, India, Chennai, Accident, Actor, Cine Actor, Car Accident, Death, Obituary, Arrest, Police, Simbu's father car involved in freak accident, one died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia