ബിഗ് ബോസ് 13-ാം സീസണ്‍ വിജയിയും, ബാലിക വധു സീരിയല്‍ താരവുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; വിടവാങ്ങിയത് 40-ാം വയസില്‍; ട്വിറ്റെറില്‍ അനുശോചനാ പ്രവാഹം

 


ADVERTISEMENT

മുംബൈ: (www.kvartha.com 02.09.2021) ബിഗ് ബോസ് 13-ാം സീസണ്‍ വിജയിയും ബാലിക വധു സീരിയല്‍ താരവുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വിടവാങ്ങിയത് 40-ാം വയസില്‍. വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മുംബൈ കൂപെര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.

ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ച നിലയിലായിരുന്നു എന്ന് മുംബൈ കൂപെര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഉറങ്ങുന്നതിനു മുമ്പ് അദ്ദേഹം ചില മരുന്നുകള്‍ കഴിച്ചെന്നും അതിനു ശേഷം ഉണര്‍ന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സിദ്ധാര്‍ഥ് അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാന്‍സ് ദീവാനെ 3 യിലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാര്‍ഥ് ജനപ്രിയ മുഖമായിരുന്നു, കൂടാതെ ഹംപ്റ്റി ശര്‍മ കെ ദുല്‍ഹാനിയ പോലുള്ള സിനിമകളുടെ ഭാഗവുമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ 'ബ്രോകെന്‍ ബട് ബ്യൂടിഫുള്‍ 3'യില്‍ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാര്‍ഥ് ആയിരുന്നു.

2014 ല്‍, കരണ്‍ ജോഹര്‍ നിര്‍മിച്ച ഹംപ്റ്റി ശര്‍മ കി ദുല്‍ഹാനിയ എന്ന ചിത്രത്തിലൂടെയാണ് ശുക്ല ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സഹതാരത്തിന്റെ വേഷമായിരുന്നു.

1980 ഡിസംബര്‍ 12 ന് മുംബൈയില്‍ അശോക് ശുക്ലയുടെയും റീത്ത ശുക്ലയുടെയും മകനായി ജനിച്ച സിദ്ധാര്‍ഥിന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാഗില്‍ (മുമ്പ് അലഹബാദ്) വേരുകളുണ്ട്. കോട്ടയിലെ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് രചന സന്‌സാദ് സ്‌കൂള്‍ ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടി.

'ബാലിക വധു', 'ദില്‍ സേ ദില്‍ തക്' തുടങ്ങിയ സീരിയലുകളിലെ അഭിനയത്തിലൂടെ ഏറെ പ്രശസ്തി നേടിയിരുന്നു. 'ജലക് ദിഖ്‌ലാ ജാ 6', 'ഫിയര്‍ ഫാക്ടര്‍: ഖട്രോന്‍ കെ ഖിലാഡി', തുടങ്ങിയ റിയാലിറ്റി ഷോകളിലെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.

സിദ്ധാര്‍ഥ് ശുക്ലയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍, നിരവധി പ്രമുഖരും അദ്ദേഹത്തിന്റെ ആരാധകരും ട്വിറ്ററില്‍ അനുശോചന സന്ദേശം ചൊരിഞ്ഞു. സിദ്ധാര്‍ഥിന്റെ മരണ വിവരം അറിഞ്ഞ് ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍.
Aster_MIMS

ബിഗ് ബോസ് 13-ാം സീസണ്‍ വിജയിയും, ബാലിക വധു സീരിയല്‍ താരവുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; വിടവാങ്ങിയത് 40-ാം വയസില്‍; ട്വിറ്റെറില്‍ അനുശോചനാ പ്രവാഹം

Keywords:  Sidharth Shukla, Bigg Boss 13 winner and Balika Vadhu actor, dies of heart attack, Mumbai, News, Dead, Dead Body, Cinema, Actor, Obituary, Bollywood, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia