ബിഗ് ബോസ് 13-ാം സീസണ് വിജയിയും, ബാലിക വധു സീരിയല്‍ താരവുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; വിടവാങ്ങിയത് 40-ാം വയസില്‍; ട്വിറ്റെറില്‍ അനുശോചനാ പ്രവാഹം
Sep 2, 2021, 12:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 02.09.2021) ബിഗ് ബോസ് 13-ാം സീസണ് വിജയിയും ബാലിക വധു സീരിയല്‍ താരവുമായ സിദ്ധാര്‍ഥ് ശുക്ല ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വിടവാങ്ങിയത് 40-ാം വയസില്‍. വ്യാഴാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മുംബൈ കൂപെര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ച നിലയിലായിരുന്നു എന്ന് മുംബൈ കൂപെര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പിടിഐയോട് പറഞ്ഞു. ഉറങ്ങുന്നതിനു മുമ്പ് അദ്ദേഹം ചില മരുന്നുകള്‍ കഴിച്ചെന്നും അതിനു ശേഷം ഉണര്‍ന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പോസ്റ്റ്മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സിദ്ധാര്‍ഥ് അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാന്‍സ് ദീവാനെ 3 യിലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാര്‍ഥ് ജനപ്രിയ മുഖമായിരുന്നു, കൂടാതെ ഹംപ്റ്റി ശര്‍മ കെ ദുല്‍ഹാനിയ പോലുള്ള സിനിമകളുടെ ഭാഗവുമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ 'ബ്രോകെന്‍ ബട് ബ്യൂടിഫുള് 3'യില്‍ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാര്‍ഥ് ആയിരുന്നു.
2014 ല്‍, കരണ്‍ ജോഹര്‍ നിര്‍മിച്ച ഹംപ്റ്റി ശര്‍മ കി ദുല്‍ഹാനിയ എന്ന ചിത്രത്തിലൂടെയാണ് ശുക്ല ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സഹതാരത്തിന്റെ വേഷമായിരുന്നു.
1980 ഡിസംബര്‍ 12 ന് മുംബൈയില്‍ അശോക് ശുക്ലയുടെയും റീത്ത ശുക്ലയുടെയും മകനായി ജനിച്ച സിദ്ധാര്‍ഥിന്റെ കുടുംബത്തിന് ഉത്തര്‍പ്രദേശിലെ പ്രയാഗ്രാഗില്‍ (മുമ്പ് അലഹബാദ്) വേരുകളുണ്ട്. കോട്ടയിലെ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് രചന സന്‍സാദ് സ്കൂള്‍ ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബിരുദം നേടി.
'ബാലിക വധു', 'ദില്‍ സേ ദില്‍ തക്' തുടങ്ങിയ സീരിയലുകളിലെ അഭിനയത്തിലൂടെ ഏറെ പ്രശസ്തി നേടിയിരുന്നു. 'ജലക് ദിഖ്ലാ ജാ 6', 'ഫിയര്‍ ഫാക്ടര്‍: ഖട്രോന് കെ ഖിലാഡി', തുടങ്ങിയ റിയാലിറ്റി ഷോകളിലെ സാന്നിധ്യവും ശ്രദ്ധ നേടിയിരുന്നു.
സിദ്ധാര്‍ഥ് ശുക്ലയുടെ മരണവാര്‍ത്ത അറിഞ്ഞയുടന്‍, നിരവധി പ്രമുഖരും അദ്ദേഹത്തിന്റെ ആരാധകരും ട്വിറ്ററില്‍ അനുശോചന സന്ദേശം ചൊരിഞ്ഞു. സിദ്ധാര്‍ഥിന്റെ മരണ വിവരം അറിഞ്ഞ് ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍.

Keywords: Sidharth Shukla, Bigg Boss 13 winner and Balika Vadhu actor, dies of heart attack, Mumbai, News, Dead, Dead Body, Cinema, Actor, Obituary, Bollywood, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.