സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 12.11.2016) പ്രശസ്ത തമിഴ് സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദിന്റെ മരണത്തില്‍ ഞെട്ടി സിനിമാ ലോകം. മരണത്തില്‍ ദുരൂഹത. സബര്‍ണ താമസിക്കുന്ന ചെന്നൈയിലെ മധുരോവയലിലെ ഫ് ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിച്ചായിരുന്നു സബര്‍ണ ഇവിടെ താമസിച്ചിരുന്നത്.

മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് തൊട്ടുത്ത് താമസിക്കുന്നവര്‍ പറയുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു.

സീരിയലുകളില്‍ പഴയപോലെ അവസരം കിട്ടാത്തത് അവരെ വിഷമിപ്പിച്ചിരുന്നുവെന്നും സബര്‍ണ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന.

സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലറിലെ വേഷമടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ.

വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും സബര്‍ണ ചെയ്തിട്ടുണ്ട്.

സീരിയല്‍ താരവും അവതാരകയുമായ സബര്‍ണ ആനന്ദിനെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം


Keywords: Chennai, Tamil, Tamilnadu, National, India, Cinema, Actress, Entertainment, Dead, Obituary, The famous TV actress sabarna found dead in her apartment.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia