സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിനായി 'മിസ്' പ്രയോഗം പ്രചരിപ്പിച്ച ഷീലാ മിഷേൽ അന്തരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാന്‍ഹാട്ടന്‍: (www.kvartha.com 08.07.2017) സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിനായി 'മിസ്' (Ms) എന്ന പ്രയോഗം ലോകത്തുടനീളം പ്രചരിപ്പിച്ച അമേരിക്കന്‍ ഫെമിനിസ്റ്റ് ഷീലാ മിഷേല്‍ (78) അന്തരിച്ചു. 2017 ജൂണ്‍ 22ന് അമേരിക്കയിലെ മാന്‍ഹാട്ടനിൽ മരിച്ച മിഷേലിന്റെ മരണ വിവരം ഇപ്പോഴാണ് പുറത്തുവന്നത്. ഏറെക്കാലമായി ലുക്കിമിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. വിവാഹിതയാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന മിസ് (Miss), മിസിസ് (Mrs) അഭിസംബോധനകള്‍ മാത്രമായിരുന്നു ഒരു കാലത്ത് ലോകത്തുണ്ടായിരുന്നത്.

സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിനായി 'മിസ്' പ്രയോഗം പ്രചരിപ്പിച്ച ഷീലാ മിഷേൽ അന്തരിച്ചു

എന്നാൽ സ്ത്രീ അറിയപ്പെടേണ്ടത് വൈവാഹികനിലയെ അടിസ്ഥാനമാക്കിയല്ലെന്ന് വാദിച്ച അവര്‍ മറ്റൊരു മിസ് (Ms) പ്രയോഗവുമായി എത്തുകയായിരുന്നു. 1901ല്‍ രേഖപ്പെടുത്തപ്പെട്ട ഈ വാക്ക് 1960ലാണ് ആദ്യമായി മിഷേലിന്റെ ശ്രദ്ധയില്‍ വരുന്നത്. ഇതോടെയാണ് മിഷേല്‍, ചരിത്രത്തിലിടം നേടിയ സ്ത്രീപക്ഷ പോരാട്ടം ആരംഭിച്ചത്. റേഡിയോയിലൂടെ ഇതിന് പ്രചാരവും നല്‍കി. 1972ല്‍ ഒരു മാസിക ആദ്യമായി മിസ് (Ms) എന്ന് ഉപയോഗിച്ചു. 1984ല്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രവും ഈ വാക്ക് ഉപയോഗിക്കാന്‍ ആരംഭിച്ചു.
 
സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിനായി 'മിസ്' പ്രയോഗം പ്രചരിപ്പിച്ച ഷീലാ മിഷേൽ അന്തരിച്ചു

വിവിധ മാസികകളിലും റേഡിയോയിലും പ്രവര്‍ത്തിച്ചിട്ടുള്ള മിഷേലിന് ഏറ്റവുമിഷ്ടം ടാക്‌സി ഡ്രൈവറുടെ ജോലിയായിരുന്നു. വര്‍ണവിവേചനത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും മനുഷ്യാവകാശത്തിനും വേണ്ടിയുള്ള ഒട്ടേറെ സമരങ്ങളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ന്യൂയോർക്കിലെ ഈസ്റ്റ് സൈഡ്സിലാണ് വർഷങ്ങളായി ഷീലാ താമസിച്ചിരുന്നത്. ജാപ്പനീസ് ഷെഫ് ഹികാരു ഷികിയാണ് ഷീലയുടെ ഭർത്താവ്.

Summary: Sheila Michaels, an iconic feminist activist who was credited with coining the title “Ms” has died on 22 june. She was 78 and had been battling leukemia.

Keywords: Dies, Woman, World, Marriage, Feminist, MS, Marital Status, News, Obituary.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia